ലൂക്കാ മോഡ്രിച്ച് എ സി മിലാനിലെത്തും


Sports Desk
Published on Jun 25, 2025, 04:02 PM | 1 min read
മാഡ്രിഡ്: ഈ സീസണോടെ റയൽ മാഡ്രിഡിൽ നിന്ന് പടിയിറങ്ങുന്ന ലൂക്കാ മോഡ്രിച്ച് ഇറ്റാലിയൻ ക്ലബ്ബ് എ സി മിലാനിൽ എത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. പ്രമുഖ ഫുട്‌ബോൾ ജേർണലിസ്റ്റ് ഫാബ്രീസിയോ റൊമാനോയാണ് താരം മിലാൻ ജെഴ്‌സിയണിയുമെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മോഡ്രിച്ചും മിലാനും തമ്മിൽ കരാറിനെ കുറിച്ച് ധാരണയായെന്നും അദ്ദേഹം റിപ്പോർട്ട് ചെയ്യുന്നുണ്ട്.
13 വർഷമായി സ്‌പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിന് വേണ്ടി ബൂട്ട് കെട്ടിയ ക്രൊയേഷ്യക്കാരൻ 393 തവണ ക്ലബ്ബിന്റെ കുപ്പായമിട്ടു. ആറ് ചാമ്പ്യൻസ് ലീഗുൾപ്പെടെ 28 ട്രോഫികളാണ് ലോസ് ബ്ലാങ്കോസിനോടൊപ്പം താരം നേടിയത്.
നിലവിൽ റയലിനോടൊപ്പം ഫിഫ ക്ലബ്ബ് വേൾഡ് കപ്പിൽ കളിക്കുകയാണ് താരം. വേൾഡ് കപ്പിന് ശേഷമായിരിക്കും മോഡ്രിച്ച് മിലാനിലെത്തുക. ഓസ്‌ട്രിയൻ ക്ലബ്ബായ ആർ ബി സാൽസ്‌ബർഗിനെതിരെയാണ് ക്ലബ്ബ് ലോകകപ്പിലെ റയലിന്റെ അടുത്ത മത്സരം.









0 comments