ഒടുവിൽ പടിയിറക്കം; റയൽ ജെഴ്സിയിൽ അവസാന മത്സരത്തിനിറങ്ങി മോഡ്രിച്ച്

modric last match.png

PHOTO: X/Video Grabbed Image/@DAZNFutbol

avatar
Sports Desk

Published on Jul 10, 2025, 12:41 PM | 1 min read

ന്യൂജെഴ്‌സി: റയൽ മാഡ്രിഡ്‌ ക്യാപ്‌റ്റൻ ലൂക്കാ മോഡ്രിച്ച്‌ ഒടുവിൽ ക്ലബ്ബിന്‌ വേണ്ടിയുള്ള അവസാന മത്സരവും കളിച്ചു. ഫിഫ ക്ലബ്ബ്‌ ലോകകപ്പ്‌ സെമി ഫൈനലിൽ പിഎസ്‌ജിയോട്‌ എതിരില്ലാത്ത നാല്‌ ഗോളിന്‌ പരാജയപ്പെട്ട്‌ പുറത്തായതോടെ മോഡ്രിച്ചിന്റെ റയൽ കുപ്പായത്തിലുള്ള അവസാന മത്സരവും പൂർത്തിയായി. തോൽവിയോടെ ക്ലബ്ബ്‌ ലോകകപ്പ്‌ നേടി ടീം വിടുക എന്ന മോഡ്രിച്ചിന്റെ സ്വപ്‌നവും പൊലിഞ്ഞു.


13 വർഷമായി സ്‌പാനിഷ്‌ ക്ലബ്ബായ റയൽ മാഡ്രിഡിന്‌ വേണ്ടി ബൂട്ട്‌ കെട്ടുന്ന ക്രൊയേഷ്യക്കാരൻ 597 തവണ ക്ലബ്ബിന്റെ കുപ്പായമിട്ടു. ആറ്‌ ചാമ്പ്യൻസ്‌ ലീഗുൾപ്പെടെ 28 ട്രോഫികളാണ്‌ ലോസ്‌ ബ്ലാങ്കോസിനോടൊപ്പം താരം നേടിയത്‌. 2018ൽ മികച്ച താരത്തിനുള്ള ബാലൻ ഡി ഓർ പുരസ്‌കാരവും മോഡ്രിച്ച്‌ നേടി.



ലൂക്കാ മോഡ്രിച്ച്‌ ഏത്‌ ക്ലബ്ബിന്‌ വേണ്ടിയായിരിക്കും ഇനി ബൂട്ട്‌ കെട്ടുക എന്നുള്ളത്‌ ഇതുവരെ വ്യക്തമായിട്ടില്ല. ഇറ്റാലിയൻ ക്ലബ്ബ്‌ എ സി മിലാനുമായി താരം കരാറിലെത്തിയേക്കുമെന്ന്‌ നേരത്തെ പ്രമുഖ ഫുട്‌ബോൾ ജേർണലിസ്റ്റ്‌ ഫാബ്രീസിയോ റൊമനോ റിപ്പോർട്ട്‌ ചെയ്തിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home