ലാമിൻ യമാലിന് ഇന്ന് 18–ാം പിറന്നാൾ; വിഷ്‌ലിസ്റ്റ് വീഡിയോയുമായി ബാഴ്‌സലോണ

PHOTO: Facebook

Sports Desk
Published on Jul 13, 2025, 04:10 PM | 1 min read
ബാഴ്‌സലോണ: എഫ് സി ബാഴ്‌സലോണയുടെ സ്‌പാനിഷ് ഫുട്‌ബോൾ താരം ലാമിൻ യമാലിന് 18 വയസ്. 2007 ജൂലൈ 13നാണ് താരത്തിന്റെ ജനനം. വലിയ രീതിയിലുള്ള ആഘോഷങ്ങളാണ് പിറന്നാളുമായി ബന്ധപ്പെട്ട് നടന്നത്. രാത്രി 12 മണിയോടെ പിറന്നാൾ കേക്ക് മുറിച്ചായിരുന്നു ആഘോഷങ്ങളുടെ തുടക്കം.
രണ്ട് പരിപാടികളാണ് പിറന്നാളുമായി ബന്ധപ്പെട്ട് ലാമിൻ നടത്തിയത്. പിറന്നാൾ കേക്ക് മുറിച്ചുകൊണ്ടുള്ള പരിപാടിയിൽ താരത്തിന്റെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ 20 പേർ മാത്രമാണ് പങ്കെടുത്തത്. തുടർന്ന് 200ഓളം പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പാർടിയും പിറന്നാളുമായി ബന്ധപ്പെട്ട് നടന്നു.
ലാമിൻ യമാലിന്റെ പിറന്നാളിനോടനുബന്ധിച്ച് വരാനിരിക്കുന്ന വർഷത്തെ താരത്തിന്റെ വിഷ്‌ലിസ്റ്റ് വീഡിയോ എഫ് സി ബാഴ്‌സലോണ പുറത്തിറക്കി. ലോകകപ്പ്, ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടുക എന്നുള്ളതാണ് അടുത്ത വർഷത്തെ ലക്ഷ്യമായി യമാൽ വീഡിയോയിൽ പറയുന്നത്.









0 comments