കെപിഎൽ ഫുട്ബോൾ സെമി ഇന്ന്‌; കെഎസ്‌ഇബി 
മുത്തൂറ്റിനോട്

Spanish Football League
avatar
സ്‌പോർട്‌സ്‌ ലേഖകൻ

Published on May 07, 2025, 12:15 AM | 1 min read

കോഴിക്കോട്‌ : എലെെറ്റ് കേരള പ്രീമിയർ ലീഗ്‌ ഫുട്‌ബോളിലെ ആദ്യ സെമിയിൽ മുൻ ചാമ്പ്യൻമാരായ കെഎസ്‌ഇബി ഇന്ന്‌ മുത്തൂറ്റ്‌ എഫ്‌എയെ നേരിടും. കോഴിക്കോട്‌ കോർപറേഷൻ ഇ എം എസ്‌ സ്‌റ്റേഡിയത്തിൽ രാത്രി ഏഴിനാണ്‌ മത്സരം. സ്‌കോർലൈൻ സ്‌പോർട്‌സ്‌ യുട്യൂബ്‌ ചാനലിൽ തത്സമയം കാണാം. നാളെ രണ്ടാം സെമിയിൽ കേരള പൊലീസും വയനാട്‌ യുണൈറ്റഡും ഏറ്റുമുട്ടും. ഞായറാഴ്‌ചയാണ്‌ ഫൈനൽ.


2017ലെ ചാമ്പ്യൻമാരായ കെഎസ്‌ഇബി നാലാം ഫൈനലാണ്‌ ലക്ഷ്യമിടുന്നത്‌. കഴിഞ്ഞ തവണ സൂപ്പർ സിക്‌സിൽ പുറത്തായിരുന്നു. ഈ സീസണിൽ തകർപ്പൻ പ്രകടനമാണ്‌. 13 കളിയിൽ ഒന്നിൽമാത്രമാണ്‌ തോറ്റത്‌. ഒമ്പതിലും ജയിച്ചു. മൂന്ന്‌ സമനില ഉൾപ്പെടെ 30 പോയിന്റുമായി ഒന്നാമതെത്തി. 27 ഗോളടിച്ചപ്പോൾ 12 എണ്ണം വഴങ്ങി. വി അർജുൻ, നിജോ ഗിൽബർട്ട്‌ തുടങ്ങിയവരാണ്‌ പ്രധാന താരങ്ങൾ. സനുഷ്‌ രാജാണ്‌ പരിശീലകൻ.


മുത്തൂറ്റിന്‌ തുടർച്ചയായ രണ്ടാം സെമിയാണ്‌. ആദ്യ ഫൈനൽ മോഹവുമായാണ്‌ വരവ്‌. 13 കളിയിൽ 27 പോയിന്റുമായി മൂന്നാംസ്ഥാനത്താണ്‌ അവസാനിപ്പിച്ചത്‌. എട്ട്‌ ജയം, മൂന്ന്‌ സമനില, രണ്ട്‌ തോൽവി എന്നിങ്ങനെയാണ്‌ പ്രകടനം. ലീഗിൽ ഏറ്റവും കൂടുതൽ ഗോളടിക്കുകയും കുറച്ച്‌ വഴങ്ങുകയും ചെയ്‌ത ടീമാണ്‌. 32 തവണ എതിർവല നിറച്ചു. പത്തെണ്ണം മാത്രം വഴങ്ങി. കെ അനീസാണ്‌ കോച്ച്‌. എസ്‌ ദേവദത്ത്‌, നിതിൻ മധു, മുഹമ്മദ്‌ അഷർ, എസ്‌ സന്ദീപ്‌ തുടങ്ങിയ മികച്ച യുവനിരയാണ്‌ കരുത്ത്‌.



deshabhimani section

Related News

View More
0 comments
Sort by

Home