കലിംഗ സൂപ്പർ കപ്പ് ; ഗോവ–ജംഷഡ്പുർ ഫൈനൽ

മോഹൻ ബഗാൻ പ്രതിരോധക്കാരൻ സൗരഭ് ബൻവാലയിൽനിന്ന് (പിന്നിൽ) പന്ത് പിടിച്ചെടുക്കുന്ന ഗോവയുടെ ദെയാൻ ഡ്രാസിച്ച്

Sports Desk
Published on May 01, 2025, 03:23 AM | 1 min read
ഭുവനേശ്വർ : കലിംഗ സൂപ്പർ കപ്പ് ഫുട്‌ബോൾ ഫൈനലിൽ എഫ്‌സി ഗോവയും ജംഷഡ്പുർ എഫ്സിയും ഏറ്റുമുട്ടും. ശനിയാഴ്‌ച ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തിൽ രാത്രി ഏഴരയ്--ക്കാണ് കിരീടപ്പോരാട്ടം. സെമിയിൽ ഐഎസ്‌എൽ ചാമ്പ്യൻമാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെ 3–-1ന് തകർത്താണ് മുൻചാമ്പ്യൻമാരായ ഗോവ രണ്ടാം ഫൈനലിന് ടിക്കറ്റെടുത്തത്. ജംഷഡ്പുർ ഒറ്റ ഗോളിന് മുംബെെ സിറ്റിയെ മടക്കി.
ബഗാനെതിരെ ഗോവയ്--ക്കായി ബ്രൈസൺ ഫെർണാണ്ടസ്, ഐകർ ഗുവറക്‌സെന, ബോർഹ ഹെരേര എന്നിവർ ലക്ഷ്യം കണ്ടു. സുഹൈൽ ഭട്ട് ബഗാന് ആശ്വാസം നൽകി. മുംബെെക്കെതിരെ കളിയവസാനം റെയി തച്ചികാവയാണ് ജംഷഡ്പുരിന്റെ വിജയഗോൾ നേടിയത്.









0 comments