സെമി തേടി 
ബ്ലാസ്‌റ്റേഴ്‌സ്‌ ബഗാനോട്‌

Kalinga Super Cup Football
avatar
Sports Desk

Published on Apr 26, 2025, 12:11 AM | 1 min read


ഭുവനേശ്വർ : കലിംഗ സൂപ്പർ കപ്പ്‌ ഫുട്‌ബോളിൽ സെമി ലക്ഷ്യമിട്ട്‌ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഇന്ന്‌ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെ നേരിടും. ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തിൽ വൈകിട്ട്‌ നാലരയ്‌ക്കാണ്‌ ക്വാർട്ടർ പോരാട്ടം.


പുതിയ കോച്ച്‌ ഡേവിഡ്‌ കറ്റാലയ്‌ക്ക്‌ കീഴിൽ നിലവിലെ ചാമ്പ്യൻമാരായ ഈസ്റ്റ്‌ ബംഗാളിനെ രണ്ട്‌ ഗോളിന്‌ വീഴ്‌ത്തിയാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌ എത്തുന്നത്‌. ഐഎസ്‌എൽ ജേതാക്കളായ ബഗാനാകട്ടെ ഐ ലീഗ്‌ ചാമ്പ്യൻമാരായ ചർച്ചിൽ ബ്രദേഴ്‌സ്‌ പിൻമാറിയതോടെ നേരിട്ട്‌ ക്വാർട്ടറിൽ കടക്കുകയായിരുന്നു. രാത്രി എട്ടിന്‌ അരങ്ങേറുന്ന രണ്ടാം ക്വാർട്ടറിൽ എഫ്‌സി ഗോവ പഞ്ചാബ്‌ എഫ്‌സിയെ നേരിടും.



deshabhimani section

Related News

View More
0 comments
Sort by

Home