print edition ഐഎസ്‌എല്ലിൽ തീരുമാനം നീളുന്നു

ന്യൂഡൽഹി
ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിന്റെ കാര്യത്തിൽ തീരുമാനം നീളുന്നു. അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷനും (എഐഎഫ്‌എഫ്) ഐഎസ്‌എൽ ക്ലബ്ബ് പ്രതിനിധികളും ഡൽഹിയിൽ ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒഡിഷ എഫ്‌സിയെ ഒഴികെയുള്ള മറ്റ് 13 ക്ലബ്ബുകളുടെ പ്രതിനിധികളും പങ്കെടുത്തിരുന്നു. നാല് ക്ലബുകൾ ഓൺലൈനായാണ് പങ്കെടുത്തത്. ഒരാഴ്‌ചക്കിടെ രണ്ടാംതവണയാണ് ചർച്ച നടത്തുന്നത്.
അതേസമയം, വിഷയം സുപ്രീം കോടതി വ്യാഴാഴ്‌ച പരിഗണിക്കും. പുതിയ സ്‌പോൺസറെ കണ്ടെത്താൻ ഫെഡറേഷൻ പരാജയപ്പെട്ടതോടെയാണ് ഐഎസ്‌എൽ അനിശ്‌ചിതത്വത്തിലായത്. ജനുവരിയിൽ തുടങ്ങാനുളള നീക്കമാണ് നടക്കുന്നത്.









0 comments