ദേശീയ ടീം പ്രഖ്യാപിച്ചില്ല , പുതിയ കോച്ചിനും 
ചുമതലയായില്ല

കളിയില്ല, ഒരുക്കവുമില്ല ; ഇന്ത്യൻ ഫുട്​ബോളിന്റെ ദയനീയ സ്ഥിതി

Indian Football Team

ഇന്ത്യൻ ഫുട്ബോൾ ടീം (ഫയൽ ചിത്രം)

avatar
Sports Desk

Published on Aug 09, 2025, 12:00 AM | 1 min read


ന്യൂഡൽഹി

ഇന്ത്യൻ ഫുട്​ബോളിൽ കാര്യങ്ങൾ കൂടുതൽ വഷളാകുന്നു. 29ന്​ തജിക്കിസ്ഥാനിൽ തുടങ്ങുന്ന കാഫ നേഷൻസ്​ കപ്പിൽ കളിക്കുന്ന ദേശീയ ടീമിന്റെ ഒരുക്കം അവതാളത്തിൽ​. കരുത്തരായ ടീമുകൾ അണിനിരക്കുന്ന ടൂർണമെന്റിന്​ 20 ദിവസം മാത്രം ബാക്കിനിൽക്കെ ഇന്ത്യ സാധ്യതാ ടീമിനെപോലും പ്രഖ്യാപിച്ചിട്ടില്ല.


പുതിയ പരിശീലകൻ ഖാലിദ്​ ജമീലാകട്ടെ ഡ്യുറന്റ്​ കപ്പിൽ ജംഷഡ്​പുരിന്റെ ചുമതലയിലുമാണ്​. 23നാണ്​ ഡ്യുറന്റ്​ കപ്പ്​ കഴിയുന്നത്​. ജംഷഡ്​പുർ ഫൈനൽ വരെ എത്തുകയാണെങ്കിൽ ഇന്ത്യൻ കോച്ചിന്റെ സാന്നിധ്യം ദേശീയ ടീമിന്​ എന്ന്​ ലഭിക്കുമെന്ന്​ പറയാനാകില്ല. ഐഎസ്​എൽ ആരംഭിക്കാത്തതിനാൽ ഭൂരിപക്ഷം താരങ്ങളും ഒരു തയ്യാറെടുപ്പും നടത്താതെയാണ്​ ഇന്ത്യക്കായി കളത്തിലിറങ്ങുക. ടീം പ്രഖ്യാപിച്ച്​ ഇനി ക്യാമ്പ്​ നടത്തിയാലും പ്രശ്​നങ്ങൾ മറികടക്കാനാകില്ല.


രാജ്യത്തെ ഒന്നാംനിര ലീഗായ ഐഎസ്​എൽ നടക്കാത്തതിനാൽ പ്രധാന ക്ലബ്ബുകളൊന്നും പരിശീലനം തുടങ്ങിയിട്ടില്ല. ഡ്യുറന്റ്​ കപ്പിൽ പങ്കെടുക്കുന്ന ആറ്​ ടീമുകളാണ്​ നിലവിൽ ഫുട്​ബോൾ പ്രവർത്തനം നടത്തുന്നത്​.


ഇന്ത്യൻ ക്യാപ്​റ്റൻ സുനിൽ ഛേത്രി ഉൾപ്പെടെ ദേശീയ നിരയിലെ പല പ്രമുഖരും വീട്ടിൽ ഇരിപ്പാണ്​. ഇവരിൽ ചിലർ സ്വയംപരിശീലനം നടത്തുന്നുണ്ട്​. പുതിയ കോച്ചിന്റെ രീതിയോടും കളിശൈലിയോടും പെട്ടെന്ന്​ ഇണങ്ങാനാകില്ല. അതിനാൽ കാഫ നേഷൻസ്​ കപ്പിലെ ഇന്ത്യൻ ടീമിന്റെ പ്രകടനം കണ്ടറിയണം.


ടൂർണമെന്റിൽ തജിക്കിസ്ഥാനുമായി 29നാണ്​ ആദ്യ കളി. സെപ്​തംബർ ഒന്നിന്​ കരുത്തരായ ഇറാനുമായും നാലിന്​ അഫ്​ഗാനിസ്ഥാനുമായും​ കളിയുണ്ട്​. ഒക്​ടോബർ 9ന്​ സിംഗപ്പുരുമായി ഏഷ്യൻ കപ്പ്​ യോഗ്യതാ മത്സരം പിന്നാലെയുണ്ട്​.


jinkan



deshabhimani section

Related News

View More
0 comments
Sort by

Home