ഐ ലീഗ്; ഗോകുലം രണ്ടാമത്

PHOTO: Facebook/Gokulam Kerala FC
കോഴിക്കോട്: ഒറ്റ ഗോൾ ജയത്തോടെ ഗോകുലം കേരള കിരീടപ്രതീക്ഷ നിലനിർത്തി. ഐ ലീഗ് ഫുട്‌ബോളിൽ തബീസോ ബ്രൗൺ നേടിയ ഗോളിൽ ശ്രീനിധി ഡെക്കാണെ തോൽപ്പിച്ചു. 21 കളിയിൽ 37 പോയിന്റുമായി രണ്ടാംസ്ഥാനത്തെത്തി. ചർച്ചിൽ ബ്രദേഴ്‌സും ഇന്റർ കാശിയും 2-2 സമനിലയിലായി. ചർച്ചിൽ 39 പോയിന്റോടെ ഒന്നാമതാണ്. റിയൽ കശ്-മീർ (36) മൂന്നാമതാണ്. ഒരു കളിയാണ് എല്ലാ ടീമിനും ബാക്കിയുള്ളത്.
ഏപ്രിൽ നാലിന് ഗോകുലം ഡെമ്പോ ഗോവയെ നേരിടും. ആറിന് ചർച്ചിൽ റിയൽ കശ്‌മീരുമായും ഏറ്റുമുട്ടും. ജയിച്ചാൽ ചർച്ചിൽ ജേതാക്കളാവും. ഗോകുലത്തിന് ജയിച്ചാൽമാത്രംപോര, ചർച്ചിൽ തോൽക്കുകയും വേണം. ഇരുടീമുകൾക്കും പോയിന്റ് തുല്യമായാൽ ചർച്ചിൽ ജേതാക്കളാകും. ഗോകുലവുമായി ഏറ്റുമുട്ടിയപ്പോൾ രണ്ട് കളിയിലും ജയിച്ചതിന്റെ മുൻതൂക്കമുണ്ട്. ചാമ്പ്യൻമാർക്ക് ഐഎസ്എൽ യോഗ്യതയുണ്ട്.









0 comments