ഇന്ത്യൻ വനിതാ ലീഗ് ; ഗോകുലത്തിന് ജയം

കോഴിക്കോട് : ഇന്ത്യൻ വനിതാ ഫുട്‌ബോൾ ലീഗിൽ ഗോകുലം കേരള മൂന്ന് ഗോളിന് കൊൽക്കത്ത ക്ലബ്ബായ ശ്രീഭൂമി എഫ്‌സിയെ തോൽപ്പിച്ചു. ഉഗാണ്ടൻ താരം ഫസീലയുടെ ഹാട്രിക്കാണ് സവിശേഷത. സീസണിലെ നാലാം ഹാട്രിക്കാണ്. ആകെ 19 ഗോളായി.
പത്ത് കളിയിൽ 23 പോയിന്റുമായി പട്ടികയിൽ രണ്ടാംസ്ഥാനത്താണ്. ഈസ്‌റ്റ്‌ബംഗാളിന് 27 പോയിന്റുണ്ട്. ഏപ്രിൽ ഒന്നിന് കോഴിക്കോട് സേതു എഫ്‌സിക്കെതിരെയാണ് ഗോകുലത്തിന്റെ അടുത്ത കളി.









0 comments