ഐ ലീഗ് ഫുട്‌ബോൾ ; കിരീടപ്രതീക്ഷയിൽ ഗോകുലം നാളെയിറങ്ങും

കോഴിക്കോട് : ഐ ലീഗ് ഫുട്ബോളിൽ ചാമ്പ്യൻപട്ടം പ്രതീക്ഷിച്ച് ഗോകുലം കേരള നാളെ ഇറങ്ങും. കോഴിക്കോട് കോർപറേഷൻ ഇ എം എസ് സ്‌റ്റേഡിയത്തിൽ വൈകിട്ട് നാലിന് ഡെമ്പൊ എസ-സിക്കെതിരെയാണ് കളി. മികച്ച പോരാട്ടം നടത്തുമെന്ന് ഗോകുലം കോച്ച് ടി എ രഞ്ജിത്ത് പറഞ്ഞു. ക്യാപ്‌റ്റൻ സെർജിയോ ലാമാസും സ്ട്രൈക്കർ തബിസോ ബ്രൗണും ഇഗ്നാസിയോ അബെലെഡോയും മികച്ച ഫോമിലാണ്.
മികച്ച ടീം ഗെയിമിലൂടെ ഡെമ്പോക്കെതിരെ മേൽക്കൈ നേടുമെന്ന് നായകൻ സെർജിയോ ലാമാസ് പറഞ്ഞു. കളിച്ച് ജയിക്കുമെന്ന് ഗോൾകീപ്പർ ഷിബിൻ രാജ് പറഞ്ഞു.
ചർച്ചിൽ ബ്രദേഴ്‌സ് 39 പോയിന്റുമായി ഒന്നാമതാണ്. ഗോകുലത്തിന് 37 പോയിന്റുണ്ട്. റിയൽ കശ്‌മീർ 36, ഇന്റർ കാശി 36 എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളിൽ. ചർച്ചിൽ ബ്രദേഴ്‌സിന് റിയൽ കശ്‌മീരിനെ തോൽപ്പിച്ചാൽ കിരീടം നേടാം. ഗോകുലത്തിന് ജയിച്ചാൽമാത്രം പോര, ചർച്ചിൽ തോൽക്കുകയും വേണം. ഡെമ്പൊ 26 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ്.









0 comments