print edition പൊരുതിവീണ് ഗോവ

അൽ നസറിനെതിരെ എഫ്‌സി ഗോവയുടെ ഗോളടിച്ച ബ്രൈസൺ ഫെർണാണ്ടസ്
ഫത്തോർദ
ലോകോത്തര താരങ്ങളാൽ നിറഞ്ഞ അൽ നസറിനോട് പൊരുതിതോറ്റ് എഫ്‌സി ഗോവ. എഎഫ്‌സി ചാമ്പ്യൻസ് ലീഗ് 2 ഫുട്‌ബോളിൽ 1–2നാണ് തോൽവി. ക്യാപ്‌റ്റനും സൂപ്പർതാരവുമായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഭാവത്തിലും സൗദി ക്ലബ്ബിന്റെ താരപ്പൊലിമയ്‌ക്ക് കുറവുണ്ടായിരുന്നില്ല. സാദിയോ മാനെ, ജോയോ ഫെലിക്‌സ് എന്നിവർ പകരക്കാരായി കളത്തിലെത്തി. സ്‌പാനിഷ് പ്രതിരോധക്കാരൻ ഇനിഗോ മാർടിനെസും കളിച്ചു. ഏഞ്ചലോ ഗബ്രിയേൽ, ഹാരുൺ കമാര എന്നിവരിലൂടെയാണ് അൽ നസർ മുന്നിലെത്തിയത്. ഇന്ത്യൻ യുവതാരം ബ്രൈസൺ ഫെർണാണ്ടസിലൂടെ ഗോവ തിരിച്ചടിച്ചു. ചാമ്പ്യൻസ് ലീഗ് 2ൽ ഗോളടിക്കുന്ന ആദ്യ ഇന്ത്യൻ താരമായി ബ്രൈസൺ. പരിക്കുസമയം ഗോവയുടെ ഡേവിഡ് ടിമോർ ചുവപ്പ് കാർഡ് കണ്ട് പുറത്തായി.









0 comments