വീണ്ടും ഗോൾ മഴ; വലൻസിയയെ തകർത്ത് ബാഴ്‌സലോണ കോപാ ഡെൽ റേ സെമിയിൽ

ഗോൾ നേടിയ ബാഴ്സലോണ താരങ്ങളുടെ ആഘോഷം. PHOTO: Facebook/ F C Barcelona
വലൻസിയ: എഫ് സി ബാഴ്‌സലോണ കോപാ ഡെൽ റേ സെമിഫൈനലിൽ പ്രവേശിച്ചു. വലൻസിയ സി എഫിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്താണ് ബാഴ്‌സലോണയുടെ സെമി പ്രവേശനം. ബാഴ്‌സലോണയ്‌ക്കായി ഫെറാൻ ടോറസ് ഹാട്രിക് നേടിയപ്പോൾ ഫെർമിൻ ലോപസ്, ലാമിൻ യമാൽ എന്നിവർ ഒരോ ഗോൾ വീതം നേടി.
തുടക്കം മുതൽ മത്സരത്തിൽ മുന്നിട്ട് നിന്ന ബാഴ്‌സ ഫെറാൻ ടോറസിലൂടെ അക്കൗണ്ട് തുറക്കുകയായിരുന്നു. തുടർന്ന് 17–ാം മിനുട്ടിൽ ഫെറാൻ വീണ്ടും വല ചലപ്പിച്ചു. 23–ാം മിനുട്ടിൽ ഫെർമിൻ ലോപസിലൂടെയായിരുന്നു മൂന്നാമത്തെ ഗോൾ. അധികം വൈകാതെ 30–ാം മിനുട്ടിൽ ഫെറാൻ ഹാട്രിക് തികയ്‌ക്കുകയും ചെയ്തു. 59–ാം മിനുട്ടിൽ ലാമിൻ യമാലിലൂടെയാണ് ബാഴ്‌സലോണ പട്ടിക തികച്ചത്.
റയൽ മാഡ്രിഡ്, അത്‌ലറ്റികോ മാഡ്രിഡ്, റയൽ സോസിഡാഡ് ടീമുകളിലേതെങ്കിലുമൊന്നായിരിക്കും സെമിയിലെ കറ്റാലൻമാരുടെ എതിരാളി. നറുക്കെടുപ്പിലൂടെയാണ് സെമി ലൈനപ്പ് നിശ്ചയിക്കുക.
Related News

0 comments