സിറ്റിയിൽ നിന്ന് ജാക് ഗ്രീലിഷ് എവർട്ടണിലേക്ക്

ലണ്ടൻ: മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് ഇംഗ്ലണ്ട് വിങ്ങർ ജാക് ഗ്രീലിഷ് എവർട്ടണിലേക്ക് ചേക്കേറുന്നു. വായ്പാടിസ്ഥാനത്തിലാകും താരം ക്ലബ്ബിനായി പന്ത് തട്ടുകയെന്ന് ഇറ്റാലിയൻ ഫുട്‌ബോൾ ജേർണലിസ്റ്റ് ഫാബ്രീസിയോ റൊമാനോ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ സീസണിൽ സിറ്റിയിൽ താരത്തിന് അവസരങ്ങൾ കുറവായിരുന്നു. പ്രീയർ ലീഗിൽ ഏഴ് മത്സരങ്ങളിൽ മാത്രമാണ് താരം ആദ്യ ഇലവലിൽ സ്ഥാനം പിടിച്ചത്. ഫിഫ ക്ലബ് ലോകകപ്പ് ടീമിലും താരത്തെ കോച്ച് പെപ് ഗ്വാർഡിയോള ഉൾപ്പെടുത്തിയിരുന്നില്ല. ഇതോടെ സിറ്റിയുമായി രണ്ടു വർഷത്തെ കാരാർ ബാക്കിയുള്ള താരത്തെ വായ്പാടിസ്ഥാനത്തിൽ അയക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ആസ്റ്റൺ വില്ല അക്കാദമിയിലൂടെ വളർന്ന ഗ്രീലിഷ് 2021 ലാണ് 100 ദശലക്ഷം പൗണ്ടിന് സിറ്റിയിലെത്തിയത്. ഫോം നഷ്ടപ്പെട്ടതോടെ ഇംഗ്ലണ്ട് ടീമിൽ നിന്നും താരം പുറത്തായിരുന്നു. യൂറോ കപ്പിനുള്ള 26 അംഗ ഇംഗ്ലീഷ് ടീമിൽ ഗ്രീലിഷ് ഉണ്ടായിരുന്നില്ല.









0 comments