1974 ന് ശേഷം ആദ്യം
അര നൂറ്റാണ്ടിന് ശേഷം ഹെയ്തി ലോകകപ്പ് കളിക്കാനെത്തും

ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ യുഎസ്എ, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന മേഖലയില്‍ അവസാന യോഗ്യതാ റൗണ്ടില്‍ പനാമയും ഹെയ്തിയും യോഗ്യത ഉറപ്പാക്കി.
50 വർഷത്തിനു ശേഷമാണ് ഹെയ്തി ലോകകപ്പിലേക്ക് തിരിച്ചെത്തിയത്.
ചൊവ്വാഴ്ച വില്ലെംസ്റ്റാഡിലെ എർഗിലിയോ ഹാറ്റോ സ്റ്റേഡിയത്തിൽ നിക്കരാഗ്വയെ 2-0 ന് പരാജയപ്പെടുത്തിയാണ് ഹെയ്തി ഫിഫ ലോകകപ്പിൽ സ്ഥാനം ഉറപ്പിച്ചിരിക്കുന്നത്.
എട്ടാം മിനിറ്റിൽ ലൂയിഷ്യസ് ഡീഡ്സൺ ഗോൾ നേടിയപ്പോൾ, ആദ്യ പകുതിയിലെ സ്റ്റോപ്പേജ് സമയത്ത് റൂബൻ പ്രൊവിഡൻസ് രണ്ടാം ഗോൾ നേടി. 1974 ന് ശേഷം ഹെയ്തിയുടെ ആദ്യ ലോകകപ്പ് പ്രകടനം ലോകം കാണാനിരിക്കയാണ്.
ചെറിയ രാജ്യമായി കുറസാവോ
ഇത്തവണ ലോകകപ്പ് ഫുട്ബോളിൽ ലോകത്തിലെ ഏറ്റവും ചെറിയ രാജ്യത്തു നിന്നുള്ള ഒരു ടീം ഉണ്ടാവും. പൊരുതിക്കളിച്ച് എതിരാളികളെ ഞെട്ടിച്ച് വിജയം ഉറപ്പിച്ചാണ്, വമ്പൻ രാജ്യങ്ങളെ മറികടന്ന് അവർ കയറി വരുന്നത്. ഫിഫ ലോകകപ്പിന് യോഗ്യത നേടിയ ഏറ്റവും ചെറിയ രാജ്യമായ കുറസാവോയിലെ ജനസംഖ്യ വെറും 156,115 ആണ്.
കോണ്‍കകാഫ് (CONCACAF) യോഗ്യതാ റൗണ്ടില്‍ ജമൈക്കയ്‌ക്കെതിരേ ഗോള്‍രഹിത സമനില പാലിച്ചതോടെയാണ് കുറസാവോ സ്ഥാനമുറപ്പിച്ചത്. യോഗ്യതാ റൗണ്ടില്‍ പരാജയമറിയാതെ 12 പോയിന്റുമായി ഗ്രൂപ്പ് ബി-യില്‍ ഒന്നാമതാണ്.
രാജ്യത്തിന്റെ വിസ്തീർണ്ണം 444 ചതുരശ്ര കിലോമീറ്റർ മാത്രമാണ്. ചൊവ്വാഴ്ച ജമൈക്കയുമായി നടന്ന ചരിത്രപരമായ മത്സരത്തിൽ ചെറുതായതല്ല കളിയിലെ വലിപ്പം എന്നവർ തെളിയിച്ചു.

കരീബിയന്‍ മേഖലയിൽ സ്ഥിതിചെയ്യുന്ന കുഞ്ഞൻ ദ്വീപ് രാഷ്ട്രമാണ് കുറസാവോ. 2018-ല്‍ യോഗ്യത നേടിയ ഐസ്‌ലന്‍ഡിന്റെ റെക്കോഡാണ് കുറസാവോ മറികടന്നത്. 350,000 ൽ അധികം ജനസംഖ്യയുള്ള ഐസ്‌ലാൻഡ് റഷ്യയിൽ നടന്ന ടൂർണമെന്റിന് യോഗ്യത നേടിയതിന് ശേഷം കുറസാവോയാണ് ചെറുപ്പവുമായി എത്തുന്നത്. കളിക്കാരും കരുത്തുറ്റവർ എങ്കിലും ചെറുപ്പമാണ്.
മുന്‍പ് നെതര്‍ലന്‍ഡ്‌സ്, ദക്ഷിണ കൊറിയ, ബെല്‍ജിയം, റഷ്യ ടീമുകളെ പരിശീലിപ്പിച്ച ഡിക്ക് അഡ്വൊക്കാറ്റ് ആണ് കുറസാവോയുടെ പരിശീലകന്‍. 78 കാരനായ അദ്ദേഹം മുമ്പ് മൂന്ന് വ്യത്യസ്ത മത്സരങ്ങളിൽ നെതർലൻഡ്‌സിനെ നയിച്ചിട്ടുണ്ട്.








0 comments