പിരായിരിയിൽ കോൺഗ്രസ് നേതാക്കളുടെ കൂട്ടത്തല്ല്; ഇരുവിഭാഗങ്ങൾ പരസ്യമായി ഏറ്റുമുട്ടി
Screengrab
പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തെച്ചൊല്ലി പാലക്കാട് പിരായിരിയിൽ കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി. കൊടുന്തിരപ്പുള്ളി വാർഡിലെ നിലവിലെ മെമ്പറായ ശിവപ്രസാദും സംഘവും പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാദിഖ് ബാഷയുമായാണ് സംഘർഷത്തിൽ ഏർപ്പെട്ടത്. ശിവപ്രസാദിനെതിരെ ഒരുവിഭാഗം കോൺഗ്രസ് നേതാക്കൾ നേതൃത്വത്തിന് പരാതി നൽകി.
വാർഡിൽ മുൻ കൗൺസിലറായിരുന്ന പ്രീജ സുരേഷിനെ മത്സരിപ്പിക്കാനാണ് വാർഡ് കമ്മിറ്റി നിർദേശിച്ചത്. എന്നാൽ ശിവപ്രസാദിന്റെ നേതൃത്വത്തിൽ ഒരുവിഭാഗം ഇതിനെ എതിർത്തു. തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഇരുവിഭാഗങ്ങളും പരസ്യമായി നേർക്കുനേർ ഏറ്റുമുട്ടി.








0 comments