സ്‌കൂട്ടർ അപകടം: രക്തംവാർന്ന് റോഡിൽ കിടന്ന യുവാവിന് രക്ഷകനായി ധനമന്ത്രി

കൊല്ലം: കൊല്ലത്ത് ഓവർ ബ്രിഡ്ജിന് മുകളിൽ സ്‌കൂട്ടർ അപകടത്തിൽപ്പെട്ട് രക്തംവാർന്ന് റോഡിൽ കിടന്ന യുവാവിന് രക്ഷകനായി ധനമന്ത്രി കെ എൻ ബാലഗോപാൽ. അയത്തിൽ ഹാപ്പിഹോമിൽ വിൽസൺ ആന്റണിയുടെ മകൻ ഗ്ലാഡ്‌വിനാണ്(18) പരിക്കേറ്റത്. ചൊവ്വ രാത്രി പത്തിന് കടപ്പാക്കട റെയിൽവേ ഓവർ ബ്രിഡ്ജിന് മുകളിലായിരുന്നു സംഭവം.
കൊല്ലത്ത് എൽഡിഎഫ് യോഗം കഴിഞ്ഞ് മന്ത്രി കൊല്ലത്ത് നിന്നും കൊട്ടാരക്കരയിലേക്ക് മടങ്ങും വഴിയാണ് സ്‌കൂട്ടർ യാത്രികനായ യുവാവ് രക്തം വാർന്ന് റോഡിൽ കിടക്കുന്നത് മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ വാഹനം നിർത്തി പുറത്തിറങ്ങിയ മന്ത്രി കൺട്രോൾ റൂമിൽ നിന്നും പൊലീസിനെ വിളിച്ചുവരുത്തി യുവാവിനെ ആശുപത്രിയിൽ എത്തിക്കുയായിരുന്നു.
അച്ഛന് മരുന്നുവാങ്ങാൻ ചിന്നക്കടയിലേക്ക് പോകുംവഴിയായിരുന്നു യുവാവ് അപകടത്തിൽപ്പെട്ടത്. തലക്കും കൈക്കും പരിക്കേറ്റ ഗ്ലാഡ്വിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.








0 comments