ബീമാപള്ളി ഉറൂസ്: 22ന് പ്രാദേശിക അവധി

beemapally uroos.jpg
വെബ് ഡെസ്ക്

Published on Nov 19, 2025, 03:55 PM | 1 min read

തിരുവനന്തപുരം: ബീമാപള്ളി ദർഗ്ഗാ ശരീഫിലെ വാർഷിക ഉറൂസ് മഹോത്സവത്തിന്റെ ആദ്യ ദിവസമായ നവംബർ 22ന് തിരുവനന്തപുരം കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങൾ എന്നിവ ഒഴികെയുള്ള തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.


മുൻ നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്ക് അവധി ബാധകമായിരിക്കില്ല. നവംബർ 22 മുതൽ ഡിസംബർ രണ്ടു വരെയാണ് ബീമാപള്ളി ഉറൂസ്.



deshabhimani section

Related News

View More
0 comments
Sort by

Home