വി മുരളീധരന്റെ തൊട്ടുകൂടായ്‌മ: പികെഎസ് പ്രതിഷേധിച്ചു

വി മുരളീധരന്റെ ജാതി വിവേചനത്തിനെതിരെ ചാവടിമുക്കിൽ നടന്ന പ്രതിഷേധ സായാഹ്നം പികെഎസ് ജില്ലാ പ്രസിഡന്റ് എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു
കഴക്കൂട്ടം
കട്ടേല പട്ടികജാതി പട്ടികവർഗ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥികളോട് വി മുരളീധരൻ എംഎൽഎ കാണിച്ച ജാതിവിവേചനത്തിനെതിരെ ചാവടിമുക്ക് ജങ്ഷനിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. പികെഎസ് ജില്ലാ പ്രസിഡന്റ് എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. കെ ജി സോമൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം സുലഭ, വഞ്ചിയൂർ ഏരിയ സെക്രട്ടറി മണ്ണന്തല ബൈജു, കൗൺസിലർ ദീപ സുരേഷ്, വിനോദ്, ബിജു ചെന്നിലോഡ്, ബി എൻ ഷാജിമോൻ, പി എൻ മുരളി തുടങ്ങിയവർ സംസാരിച്ചു.









0 comments