ഇന്ധനവിലവർധന
ഏരിയകളിൽ സിപിഐ എം ജനകീയ പ്രക്ഷോഭം ഇന്ന്

കൊച്ചി
പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് കേന്ദ്രസര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്ന വിലക്കയറ്റത്തിനെതിരെ സിപിഐ എം നേതൃത്വത്തില്‍ വ്യാഴാഴ്ച ഏരിയ കേന്ദ്രങ്ങളില്‍ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കും.
എറണാകുളത്ത് കേന്ദ്ര കമ്മിറ്റി അംഗം പി രാജീവും തൃപ്പൂണിത്തുറയില്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി എൻ മോഹനനും മൂവാറ്റുപുഴയില്‍ ജില്ലാ സെക്രട്ടറി എസ് സതീഷും പ്രതിഷേധം ഉദ്ഘാടനം ചെയ്യും.
കളമശേരിയില്‍ സി എം ദിനേശ്‌മണി, പള്ളുരുത്തിയില്‍ എസ് ശർമ, പറവൂരില്‍ എം അനിൽകുമാർ, തൃക്കാക്കരയില്‍ പി ആർ മുരളീധരൻ, വൈപ്പിനില്‍ ജോൺ ഫെർണാണ്ടസ്, കോതമംഗലത്ത് സി ബി ദേവദർശനൻ, കോലഞ്ചേരിയില്‍ ആർ അനിൽകുമാർ, അങ്കമാലിയില്‍ കെ എൻ ഉണ്ണിക്കൃഷ്ണൻ, കവളങ്ങാട് ടി സി ഷിബു, പെരുമ്പാവൂരില്‍ സി കെ പരീത്, ആലുവയില്‍ കെ എസ് അരുൺകുമാർ, കൂത്താട്ടുകുളത്ത് ഷാജി മുഹമ്മദ്, കൊച്ചിയില്‍ എം ബി ഷൈനി എന്നിവര്‍ ഉദ്ഘാടനം ചെയ്യും.









0 comments