എൻസിസി പരിശീലന ക്യാമ്പ്

വെള്ളനാട് സാരാഭായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ എൻസിസി ക്യാമ്പിൽനിന്ന്
തിരുവനന്തപുരം
കേരള ബറ്റാലിയൻ എൻസിസി (2) തിരുവനന്തപുരം ഗ്രൂപ്പിന്റെ വാർഷിക പരിശീലന ക്യാമ്പ് വെള്ളനാട് സാരാഭായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ തുടരുന്നു. മൂന്നാം ദിനം ‘യങ് ഇന്ത്യ' സന്നദ്ധ സംഘടനയുമായി സഹകരിച്ച് ബോധവൽക്കരണ ക്ലാസുകൾ നടത്തി. കളരി സൂത്ര കോ-–ചെയർമാൻ എ ആർ വിഷ്ണു കായികക്ഷമത, സ്വയംരക്ഷാ പരിശീലനത്തിലും അഡ്വ. പൂർണിമ പോക്സോ നിയമങ്ങളിലും മാത്യു ജേക്കബ് ഡിജിറ്റൽ സുരക്ഷയിലും വിമുക്തി മിഷൻ ജില്ലാ കോ–ഓർഡിനേറ്റർ വിഘ്നേഷ് ലഹരിവിരുദ്ധ ക്ലാസുമെടുത്തു. കമാൻഡിങ് ഓഫീസർ കേണൽ എസ് എം ജയശങ്കർ ചൗധരി നയിക്കുന്ന ക്യാമ്പ് 10ന് സമാപിക്കും.









0 comments