പുത്തൻ ഒടിടി റിലീസുകളറിയാം

കൊച്ചി: കഴിഞ്ഞ ഒടിടി റിലീസുകളെല്ലാം തന്നെ വിവിധ പ്ലാറ്റ്ഫോമുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചു മുന്നേറുകയാണ്. ഈ അവസരത്തിലാണ് വീണ്ടുമൊരുപിടി ജനപ്രിയ ചിത്രങ്ങളെത്തുന്നത്. ആരാധകർ ഏറെ കാത്തിരിക്കുന്ന ഫാമിലി മാൻ സീസൺ 3 യും ഈ ആഴ്ച നിങ്ങളിലേക്കെത്തും.
മാരി സെൽവരാജ് സംവിധാനം ചെയ്ത് ധ്രുവ് വിക്രം നായകനായെത്തിയ ചിത്രമാണ് ബൈസൺ കാലമാടൻ. നവംബർ 21 മുതൽ ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യും. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിൽ ചിത്രം കാണാനാകും.
ഒട്ടേറെ ആരാധകരുള്ള ഒരു പരമ്പരയാണ് ഫാമിലി മാൻ. 2019 ലാണ് ഫാമിലി മാൻ സീരിസ് റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ സീരിസിന്റെ മൂന്നാമത്തെ സീസൺ റിലീസിനൊരുങ്ങുകയാണ്. നവംബർ 21 മുതൽ ആമസോൺ പ്രൈമിലൂടെ സീരിസിന്റെ സ്ട്രീമിങ് ആരംഭിക്കും.
നീരജ് ഗയ്‌വാൻ സംവിധാനം ചെയ്ത് മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രമാണ് ഹോംബൗണ്ട്. ഇഷാൻ ഖട്ടർ, വിശാൽ ജേത്വ, ജാൻവി കപൂർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റുവലികളിൽ പ്രദർശിപ്പിച്ചതിന് ശേഷമാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. നെറ്റ്ഫ്ലിക്സിലൂടെ നവംബർ 21 മുതൽ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കും.
അബു സലിം, മേജർ രവി, നിഷാന്ത് സാഗർ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് തെളിവ് സഹിതം. സക്കീർ മണ്ണാർമല ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നവംബർ 22 ന് മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
സ്പോർട്സും സൗഹൃദവും അടിസ്ഥാനമാക്കിയൊരുക്കിയിരിക്കുന്ന വെബ് സീരിസാണ് നടു സെന്റർ. നടൻ വിജയ് സേതുപതിയുടെ മകൻ സൂര്യ വിജയ് സേതുപതിയാണ് സീരിസിൽ പ്രധാന വേഷത്തിലെത്തുന്നത്. നവംബർ 20 മുതൽ സീരിസ് സ്ട്രീമിങ് ആരംഭിക്കും. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് സീരിസ് പ്രേക്ഷകരിലേക്കെത്തുക. ആശ ശരത്, ശശികുമാർ എന്നിവരും സീരിസിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.









0 comments