'പുതിയ അധ്യായം'; റൊണാൾഡോ അൽ നസറിൽ തുടരും

Cristiano Ronaldo
വെബ് ഡെസ്ക്

Published on Jun 26, 2025, 10:49 PM | 1 min read

റിയാദ്‌: ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി പ്രോ ലീഗ്‌ ഫുട്‌ബോൾ ക്ലബ്ബായ അൽ നസറിൽ തുടരും. പോർച്ചുഗൽ താരം ടീമുമായുള്ള കരാർ 2027വരെ നീട്ടി. ഈ മാസം കരാർ അവസാനിക്കാനിരിക്കുകയായിരുന്നു. രണ്ട്‌ വർഷമായി അൽ നസറിലുണ്ട്‌ നാൽപ്പതുകാരൻ. ടീമിനായി 111 കളിയിൽ 99 ഗോളും 19 അവസരങ്ങളും ഒരുക്കി.


'പുതിയൊരു അധ്യായം ആരംഭിക്കുന്നു. അതേ സ്വപ്നം. ഒരുമിച്ച് ചരിത്രം സൃഷ്ടിക്കാം'- കരാർ പുതുക്കിയതിനെക്കുറിച്ച് താരം സമൂഹ മാധ്യമത്തിൽ കുറിച്ചു.



സൗദി ക്ലബ്‌ അൽ നസറുമായുള്ള കരാർ ജൂൺ 30ന്‌ അവസാനിക്കാനിരിക്കെ ടീം വിടുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. 'ഈ അധ്യായം അവസാനിച്ചു. കഥ ഇനിയും തുടരും. എല്ലാവർക്കും നന്ദി'- എന്ന് ക്രിസ്റ്റ്യാനോയുടെ ഇൻസ്റ്റ​ഗ്രാം പോസ്റ്റിന് പിന്നാലെയാണ് വാർ‍ത്തകൾ പ്രചരിച്ചത്.



സൗദി ലീഗിൽ റൊണാൾഡോയ്‌ക്ക്‌ പ്രധാന നേട്ടങ്ങൾ ഉണ്ടായിരുന്നില്ല. എഎഫ്‌സി ചാമ്പ്യൻസ്‌ ലീഗിൽ ജപ്പാൻ ക്ലബ് കവാസാക്കിയോട്‌ തോറ്റ്‌ അൽ നാസർ പുറത്തായത്‌ നാൽപ്പതുകാരനെ നിരാശനാക്കിയിരുന്നു. എന്നാല്‍ ഈ സീസണിൽ 39 കളിയിൽ നിന്ന് 33 ഗോളാണ്‌ താരം നേടിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Home