റൊണാൾഡോ ഗോളടി തുടരുന്നു

റിയാദ്: ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോളടി തുടരുന്നു. സൗദി പ്രോ ലീഗ് ഫുട്‌ബോളിലെ വമ്പൻമാരുടെ പോരിൽ അൽ ഇത്തിഹാദിനെതിരെയാണ് നാൽപ്പതുകാരൻ ലക്ഷ്യം കണ്ടത്. ലീഗിൽ നാല് കളിയിൽ നാല് ഗോളായി പോർച്ചുഗൽ മുന്നേറ്റക്കാരന്. അൽ നസറാകട്ടെ നാലും ജയിച്ച് 12 പോയിന്റുമായി ഒന്നാമതും. സാദിയോ മാനെയാണ് മറ്റൊരു ഗോൾ നേടിയത്. കളിജീവിതത്തിൽ റൊണാൾഡോയ്‌ക്ക് 946 ഗോളായി. ആയിരം തികയ്‌ക്കാൻ 54 എണ്ണം കൂടി മതി.









0 comments