റൊണാൾഡോയെ കാണാം, ടിക്കറ്റ് ബുക്കിങ് തുടങ്ങി


Sports Desk
Published on Sep 21, 2025, 03:27 AM | 1 min read
ഫത്തോർദ
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ല്ലബ്ബായ അൽ നസറും എഫ്‌സി ഗോവയും തമ്മിലുള്ള എഎഫ്‌സി ചാമ്പ്യൻസ് ലീഗ് 2 ഫുട്‌ബോൾ മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. ഒക്‌ടോബർ 22ന് ഗോവയിലെ ഫത്തോർദ സ്‌റ്റേഡിയത്തിലാണ് കളി. ഓൺലെെൻ ബുക്കിങ് ആപ്പായ ബുക്ക് മൈഷോ (https://in.bookmyshow.com/sports/fc-goa-vs-al-nassr-fc/ET00461530)വഴിയാണ് ടിക്കറ്റ് വിൽപ്പന.
2,500 രൂപമുതലാണ് ടിക്കറ്റ് നിരക്ക്. 3,500, 5,000, 6,500, 8,500 എന്നിങ്ങനെയാണ് മറ്റ് നിരക്കുകൾ. റൊണാൾഡോയെ കൂടാതെ സാദിയോ മാനെ, ജോയോ ഫെലിക്‌സ്, കിങ്‌സ്‌ലി കോമാൻ, ഇനിഗോ മാർട്ടിനെസ് തുടങ്ങിയ പ്രമുഖർ ഉൾപ്പെട്ടതാണ് സൗദി അറേബ്യൻ ക്ലബ്ബായ അൽ നസർ. ഇവരിൽ ആരൊക്കെ ഗോവയിലെത്തുമെന്നത് സംബന്ധിച്ച് അന്തിമ തീരുമാനമായില്ല.









0 comments