ക്ലബ്ബ് ലോകകപ്പിലും വിജയഗാഥ തുടരാൻ പിഎസ്‌ജി; സെമിയിൽ റയലിനെ തകർത്തത് നാല് ഗോളിന്


Sports Desk
Published on Jul 10, 2025, 08:24 AM | 1 min read
ന്യൂജെഴ്‌സി (അമേരിക്ക): ഫിഫ ക്ലബ്ബ് ലോകകപ്പ് സെമിയിൽ റയൽ മാഡ്രിഡിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്ത് പിഎസ്‌ജി ഫൈനലിൽ പ്രവേശിച്ചു. യുഎസ് ന്യൂജെഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ റയലിനെതിരെ ആധികാരിക ജയമാണ് യൂറോപ്യൻ ചാമ്പ്യൻമാർ നേടിയത്. ഫൈനലിൽ ഇംഗ്ലീഷ് ക്ലബ്ബ് ചെൽസിയാണ് പിഎസ്‌ജിയുടെ എതിരാളി.
ഫാബിയൻ റൂയിസ്, ഉസ്‌മാൻ ഡെംബലെ, ഗോൺസാലോ റാമോസ് എന്നിവരാണ് പിഎസ്‌ജിക്കായി ഗോളുകൾ നേടിയത്. ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾ നേടി റയലിനെതിരെ പിഎസ്‌ജി ജയം ഉറപ്പിക്കുകയായിരുന്നു. ആറാം മിനുട്ടിൽ ഫാബിയാനിലൂടെ അക്കൗണ്ട് തുറന്ന പിഎസ്‌ജി ഒൻപതാം മിനുട്ടിൽ ഡെംബലയിലൂടെ ലീഡ് വർധിപ്പിക്കുകയായിരുന്നു. 24–ാം മിനുട്ടിൽ ഫാബിയൻ തന്റെ രണ്ടാം ഗോൾ നേടിയപ്പോൾ 87–ാം മിനുട്ടിൽ റാമോസ് പട്ടിക പൂർത്തിയാക്കി.
സീസണിൽ ആദ്യമായി ചാമ്പ്യൻസ് ലീഗ് നേടിയ പിഎസ്‌ജി ലൂയിസ് എൻറിക്വെയുടെ ശിക്ഷണത്തിൽ പ്രഥമ ക്ലബ്ബ് ലോകകപ്പും നേടാനുള്ള ഒരുക്കത്തിലാണ്. ചെൽസിയുമായി ജൂലൈ 13ന് രാത്രി 12.30നാണ് ഫൈനൽ. ബ്രസീലിയൻ ക്ലബ്ബ് ഫ്ലുമെൻസെയെ തോൽപ്പിച്ചാണ് ഫൈനലിലേക്കുള്ള ചെൽസിയുടെ വരവ്.









0 comments