ചാമ്പ്യൻസ് ലീഗ് കിരീട നേട്ടം; പിഎസ്ജിക്ക് അഭിനന്ദനവുമായി എംബാപ്പെ

മ്യൂണിക്: ചരിത്രത്തിൽ ആദ്യമായി ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട പിഎസ്ജിക്ക് അഭിനന്ദനവുമായി മുൻതാരം കിലിയന്‍ എംബാപ്പെ. ഒടുവിൽ ആ വലിയ ദിവസം വന്നെത്തി. 'ക്ലബ് എന്ന നിലയിൽ ഗംഭീരമായ വിജയം. അഭിനന്ദനങ്ങൾ പിഎസ്ജി'- എന്നാണ് തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ എംബാപ്പെ എഴുതിയത്.
2017-ൽ മൊണോക്കോയിൽ നിന്നാണ് പിഎസ്ജി എംബാപ്പെയെ ടീമിലെത്തിക്കുന്നത്. 308 ഗോളുകളുമായി ഫ്രഞ്ച് ക്ലബ്ബിന്റെ ഏറ്റവും വലിയ ഗോൾവേട്ടക്കാരനാണ് എംബാപ്പെ. പിഎസ്ജിക്കൊപ്പം ഒരു ചാമ്പ്യൻസ് ലീഗ് കിരീടമെന്ന സ്വപ്‌നം ബാക്കിയാക്കിയാണ് താരം ക്ലബ്ബ് വിട്ട് റയൽ മാഡ്രിഡിനൊപ്പം ചേർന്നത്.
2020ൽ റണ്ണറപ്പായതായിരുന്നു പിഎസ്ജിയുടെ ഇതുവരെയുള്ള മികച്ച പ്രകടനം. എംബാപ്പെ അടക്കമുള്ള സൂപ്പർ താരങ്ങൾ അണിനിരന്നിട്ടും ചാമ്പ്യൻസ് ലീഗ് ഫൈനൽ പിഎസ്ജി ബയൺമ്യൂണിക്കിനോട് ഒരു ഗോളിന് തോൽക്കുകയായിരുന്നു. എന്നാൽ സ്പാനിഷ് കോച്ച് ലൂയിസ് എൻറിക്വെ പരിശീലിപ്പിക്കുന്ന പിഎസ്ജിയുടെ യുവനിര ഇറ്റാലിയൻ ക്ലബായ ഇന്റർമിലാനെ മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്താണ് കിരീടം ചൂടിയത്. ഇന്ററിന്റെ നാലാംകിരീടമെന്ന സ്വപ്നമാണ് പിഎസ്ജിക്ക് മുന്നിൽ പൊലിഞ്ഞത്.
മത്സരത്തിലുടനീളം പിഎസ്ജിയുടെ ആധിപത്യമായിരുന്നു കളത്തിൽ കണ്ടത്. തുടക്കം മുതൽ ആക്രമണം മാത്രം ലക്ഷ്യമാക്കി കളിച്ച പിഎസ്ജി 12–ാം മിനിറ്റിൽ മൊറോക്കൻ താരം അഷ്റഫ് ഹക്കീമിയിലൂടെ ഗോൾ കണ്ടെത്തി. പത്തൊമ്പതുകാരൻ ദിസിരെ ദുവെയുടെ അസിസ്റ്റിലായിരുന്നു ഗോൾ. 20–ാം മിനിറ്റിൽ ദുവെയിലൂടെ പിഎസ്ജി ലീഡ് രണ്ടാക്കി ഉയർത്തി. ഉസ്മാൻ ഡെംബലെ നൽകിയ ക്രോസ് ദുവെ പോസ്റ്റിലെത്തിക്കുകയായിരുന്നു. ഇതോടെ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഗോളും അസിസ്റ്റും നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും ദുവെ സ്വന്തമാക്കി. രണ്ട് ഗോൾ കൂടി വീണതോടെ ഇന്റർ പൂർണ്ണമായും സമ്മർദത്തിലായി. ആദ്യ പകുയിൽ ലഭിച്ച അവസരങ്ങൾ ഇന്റർ താരങ്ങൾ തുടർച്ചയായി നഷ്ടപ്പെടുത്തുകയും ചെയ്തു.
രണ്ടാം പകുതിയിലും ആഗ്രമണം തുടർന്ന പിസ്ജി ദിസിരെ ദുവെയിലൂടെ 63–ാം മിനിറ്റിൽ മൂന്നാം ഗോൾനേടി. ഗാരെത് ബെയിലിന് ശേഷം ഒരു ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഒന്നിലധികം ഗോള്‍ നേടുന്ന താരമായും ദുവെ മാറി. ഡെംബലെ നല്‍കിയ പാസില്‍ കളിയുടെ 73–ാം മിനിറ്റിൽകവീച്ച കവറാസ്-കേലിയ പിഎസ്ജിയുടെ നാലാം ഗോൾ കൂടി നേടിയതോടെ ഇന്റർ കളത്തിലേ ഇല്ലാതായി. 86-ാം മിനിറ്റിൽ സെന്നി മയുലു കൂടി ഗേൾ നേടിയതോടെ പിഎസ്ജി ചരിത്രത്തിന്റെ ഭാഗമായി.









0 comments