ചാമ്പ്യൻസ് ലീഗ്: അത്‌ലറ്റിക്കോയെ വീഴ്ത്തി റയൽ; പിഎസ്‌വിയെ 7-1 തകർത്ത് ആഴ്സണൽ

Real Madrid C F/Arsenal facebook.com/photo
മാഡ്രിഡ്: ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ആദ്യപാദത്തിൽ റയൽ മാഡ്രിഡിനും അഴ്‌സണലിനും വിജയം. സ്വന്തം തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന മത്സരത്തിൽ 2–1നാണ് അത്‍ലറ്റിക്കോ മഡ്രിഡിനെ റയൽ വീഴ്ത്തിയത്. കളിയുടെ നാലാം മിനിറ്റിൽ റോഡ്രിഗോയാണ് റയലിന് മുൻതൂക്കം സമ്മാനിച്ചത്. 32-ാം മിനിറ്റിൽ അൽവാരസിന്റെ ഗോളിലൂടെ അത്‌ലറ്റിക്കോ സമനില പിടിച്ചു. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ റയലിനായി ബ്രാഹിം ഡയസ് ലീഡ് നേടുകയായിരുന്നു. രണ്ടാം പാദ മത്സരം ഈ മാസം 12ന് അത്‌ലറ്റിക്കോയുടെ തട്ടകത്തിൽ നടക്കും.
മറ്റൊരു പ്രീക്വാർട്ടർ പോരാട്ടത്തിൽ ഡച്ച് ചാമ്പ്യന്മാരായ പിഎസ്‌വിയ്ക്കെതിരെ അഴ്‌സണൽ ഗോൾവർഷമാണ് നടത്തിയത്. കളിയുടെ 18-ാം മിനിറ്റിൽ യൂറിയൻ ടിംമ്പറിലൂടെയാണ് ആഴ്‌സണൽ ഗോളടി തുടങ്ങിയത്. മൂന്ന് മിനിറ്റ് നുള്ളിൽ ഏതൻ വനേരി ടീം ലീഡ് ഉയർത്തി. 31-ാം മനിറ്റിൽ മിഖേൽ മെറീനോയും മൂന്നാം ഗോൾ സ്വന്തമാക്കി. ആദ്യ പകുതിയുടെ അവസാന നിമിഷം ലഭിച്ച പെനാൽറ്റിയിലൂടെ നോഹ ലാങും പിഎസ് വിയ്ക്കായി ഗോൾ കണ്ടെത്തി.
രണ്ടാം പകുതിയിലും ആഴ്‌സണൽ ഗോളടി തുടർന്നു. 47-ാം മിനിറ്റിൽ മാർട്ടിൻ ഓഡഗാർഡ് ലീഡ് ഉയർത്തി. ഒരു മിനിറ്റിനുള്ളിൽ 48-ാം മിനിറ്റിൽ ലിയാൻഡ്രോ ട്രൊസാർഡിലൂടെ ടീം അഞ്ചാം ഗോൾ നേടി. 73-ാം മിനിറ്റിൽ മാർട്ടിൻ ഓഡഗാർഡ് തന്റെ രണ്ടാം ഗോൾ നേടി. 85-ാം മിനിറ്റിൽ കലാഫിയോറിയിലൂടെ ആയിരുന്നു ഏഴാം ഗോൾ.
മറ്റൊരു കളിയിൽ ക്ലബ് ബ്രുജിനെ അഴ്സണൽ വില്ല 3–1 പരാജയപ്പെടുത്തി. ബൊറൂസിയ ഡോർട്ട്‌മുണ്ടിനെ ലില്ലെ 1-1ന് സമനിലയിൽ പിടിച്ചു.









0 comments