ജയത്തോടെ കിരീടം ഉയർത്തി ബയേൺ

photo credit: FC Bayern München facebook
ബെർലിൻ : കളിജീവിതത്തിൽ ആദ്യമായി ഹാരി കെയ്‌ൻ ഒരു കിരീടം ഏറ്റുവാങ്ങി. ജർമൻ ലീഗ് കിരീടമാണ് ഇംഗ്ലീഷുകാരൻ സ്വന്തമാക്കിയത്. ബൊറൂസിയ മൊൺചെൻഗ്ലാദ്‌ബായെ തോൽപ്പിച്ചശേഷമായിരുന്നു ബയേണിന്റെ കിരീട ആഘോഷം (2–0). മത്സരത്തിന് ഇറങ്ങുംമുമ്പുതന്നെ ജർമൻ വമ്പൻമാർ ലീഗ് ഉറപ്പിച്ചതായിരുന്നു. സ്വന്തം തട്ടകത്തിലുള്ള മത്സരത്തിനായി കാത്തിരിക്കുകയായിരുന്നു.
ജയത്തോടെ ക്യാപ്‌റ്റൻ മാനുവൽ നോയെയും സംഘവും അലയൻസ് അരീനയിൽ കിരീടമുയർത്തി.സ്വന്തം തട്ടകത്തിൽ ബയേണിനായുള്ള തോമസ് മുള്ളറുടെ അവസാന മത്സരമായിരുന്നു. കളിയിൽ കെയ്‌നും മിച്ചേൽ ഒലീസയും ഗോളടിച്ചു.









0 comments