വിജയക്കുതിപ്പ് തുടർന്ന് ബാഴ്സ; 28-ാം ലാ ലിഗ കിരീടം

മാഡ്രിഡ്: സ്‌പാനിഷ് ഫുട്‌ബോൾ ലീഗിൽ രണ്ട് മത്സരങ്ങൾ ബാക്കി നിൽക്കെ കിരീടം ചൂടി ബാഴ്സലോണ. എസ്പാന്യോളിനെ 2-0ന് തോൽപ്പിച്ചാണ് ഹാൻസി ഫ്ലിക്കും സംഘവും ലാ ലിഗ കിരീടം ഉറപ്പിച്ചത്. 36 കളികളിൽ 85 പോയിന്റുമായാണ് നേട്ടം. 36 മത്സരങ്ങളിൽ നിന്ന് 78 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിനെക്കാൾ ഏഴ് പോയിന്റ് മുന്നിലാണ്. ഇനിയുള്ള മത്സരങ്ങളിൽ ജയിച്ചാലും റയലിന് ബാഴ്സയെ മറികടക്കാനാകില്ല.
കഴിഞ്ഞ മത്സരത്തിൽ റയൽ മാഡ്രിഡിനെ തോൽപ്പിച്ചതോടെ ബാഴ്സ വ്യക്തമായ ആധിപത്യം നേടിയിരുന്നു. കിരീടം ഉറപ്പാക്കിയാണ് ബാഴ്സ എസ്പാന്യോളിനെതിരെ കളത്തിലിറങ്ങിയത്. ആദ്യപകുതി ഗോൾ രഹിത സമനിലയായി പിരഞ്ഞെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തിൽ കൗമാര താരം ലാമിൻ യമാൽ വണ്ടർ ഗോളുമായി അദ്ഭുതപ്പെടുത്തി. 53-ാം മിനിറ്റിലാണ് യമാൽ ടീമിനായി ഗോൾ കണ്ടെത്തിയത്. കളി അവസാനിക്കാനിരിക്കെ 90+5 മിനിറ്റിൽ ഫെർമിൻ ലോപ്പസ് ലീഡ് ഉയർത്തി. യമാലിന്റെ അസിസ്റ്റിലായിരുന്നു രണ്ടാം ഗോൾ നേടി. യമാൽ തന്നെയാണ് കളിയിലെ താരം.
നേരത്തെ, കോപ ഡെൽ റേ, സ്പാനിഷ് സൂപ്പർ കപ്പ് കിരീടങ്ങളും ബാഴ്സ നേടിയിരുന്നു. ഇതോടെ സീസണിൽ കിരീട നീട്ടം മൂന്നാക്കി മാറ്റി. ചാമ്പ്യൻസ് ലീഗ് സെമിയിൽ മാത്രമാണ് ടീമിന് കാലിടറിയത്.









0 comments