വീണ്ടും മെസി മാജിക്; അർജന്റീനയ്ക്ക് ഉജ്വല വിജയം

ബ്യൂണസ് ഐറിസ്: സ്വന്തം മണ്ണിൽ, കാണികൾക്ക് മുന്നിൽ വീണ്ടും ലയണൽ മെസി മാജിക്. ലാറ്റിനമേരിക്കൻ ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ റൗണ്ടിൽ ഇരട്ട ഗോളുമായി മെസി തിളങ്ങിയതോടെ ഇതിരില്ലാത്ത മൂന്ന് ഗോളിനാണ് അർജന്റീന, വെനസ്വേലയെ തകർത്തത്. ജന്മനാട്ടിലെ അവസാന മത്സരമാണ് മുപ്പത്തെട്ടുകാരൻ ആഘോഷമാക്കി മാറ്റിയത്.
ബ്യൂണസ് ഐറിസിലെ മൊണുമെന്റൽ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 39-ാം മിനിറ്റിലാണ് ആദ്യ ഗോൾ പിറന്നത്. അൽവാരസ് ഒരുക്കി നൽകിയ പാസ് മെസി ഇടതുകാൽ കൊണ്ട് പോസ്റ്റിലെത്തിക്കുകയായിരുന്നു. 76-ാം മിനിറ്റിൽ ലൗട്ടാരോ മാർട്ടിനസിലൂടെ അർജന്റീന ഗോൾ ഇരട്ടിയാക്കി. മനോഹരമായ ഹെഡിലൂടെയായിരുന്നു ഗോൾ. പിന്നാലെ 80ാം മിനിറ്റിൽ മെസി രണ്ടാം ഗോളും നേടി. അൽമാഡയുടെ പാസിൽ നിന്നായിരുന്നു ഇത്തവണ ഗോൾ.
അടുത്ത വർഷം അരങ്ങേറുന്ന ലോകകപ്പിലെ അർജന്റീനയുടെ സ്വന്തംതട്ടകത്തിലെ അവസാന യോഗ്യതാ റൗണ്ട് മത്സരം കാണാൻ 80,000 ത്തിലധികം ആരാധകരാണെത്തിയത്. അടുത്ത വർഷം ജൂണിൽ അമേരിക്കയിലാണ് ലോകകപ്പ്. ഇതിന് മുമ്പ് നാട്ടിൽ അർജന്റീന കളിക്കുമോ എന്ന കാര്യത്തിൽ സംശയമാണ്.









0 comments