print edition അംഗോളയുമായി സൗഹൃദ മത്സരത്തിന് അർജന്റീന

ലയണൽ മെസി പരിശീലനത്തിനിടയിൽ

Sports Desk
Published on Nov 14, 2025, 04:08 AM | 1 min read
ലുവാണ്ട
ലോക ചാമ്പ്യൻമാരായ അർജന്റീന ഇന്ന് സൗഹൃദ ഫുട്‌ബോൾ മത്സരത്തിൽ ആഫ്രിക്കൻ ടീമായ അംഗാേളയെ നേരിടും. അംഗാേളയിലെ നഗരമായ ടലടോണയിലുള്ള നവംബർ 11 സ്‌റ്റേഡിയത്തിൽ ഇന്ത്യൻസമയം രാത്രി 9.30നാണ് കളി. അംഗാേളയുടെ അമ്പതാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നത്.
ലയണൽ മെസിയടക്കമുള്ള ലോകകപ്പ് താരങ്ങൾ അർജന്റീന ടീമിൽ അണിനിരക്കും. അടുത്തവർഷം നടക്കുന്ന ലോകകപ്പിന് അർജന്റീന യോഗ്യത നേടിയിട്ടുണ്ട്. ആഫ്രിക്കൻ മേഖലയിൽനിന്ന് അംഗോളക്ക് സാധ്യമായില്ല.









0 comments