കരേരാസ് റയലിൽ


Sports Desk
Published on Jul 16, 2025, 12:00 AM | 1 min read
മാഡ്രിഡ്
പ്രതിരോധം ശക്തിപ്പെടുത്താൻ റയൽ മാഡ്രിഡ്. ബെൻഫിക്കയിൽനിന്ന് ഇടതുപ്രതിരോധക്കാരൻ അൽവാരോ കരേരാസിനെ ആറ് വർഷത്തേക്ക് കൂടാരത്തിലെത്തിച്ചു. റയലിന്റെയും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും അക്കാദമി താരമായിരുന്നു ഇരുപത്തിരണ്ടുകാരൻ. സ്‌പാനിഷ് യൂത്ത് ടീമുകൾക്കായി കളിച്ച കരേരാസ് ഗലീസിയ ദേശീയ ടീമിനായും കുപ്പായമിട്ടു.









0 comments