അനിൽകുമാറിന്റെ നിയമനത്തിന് സ്‌റ്റേ

ന്യൂഡൽഹി : അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ (എഐഎഫ്‌എഫ്) സെക്രട്ടറി ജനറൽ പി അനിൽകുമാറിന്റെ നിയമനം ഡൽഹി ഹൈക്കോടതി താൽക്കാലികമായി സ്‌റ്റേ ചെയ്‌തു. ദേശീയ കായികചട്ടം ലംഘിച്ചെന്ന് കാണിച്ച് ഡൽഹി ഫുട്‌ബോൾ ക്ലബ് ഡയറക്‌ടർ രഞ്‌ജിത് ബജാജ് നൽകിയ ഹർജിലാണ് നടപടി. എട്ടിന് ഹർജി വീണ്ടും പരിഗണിക്കും. കഴിഞ്ഞ ജൂലൈയിലാണ് മലയാളിയായ അനിൽകുമാർ എഐഎഫ്‌എഫിന്റെ ഉന്നതപദവിയിലെത്തിയത്. ഫെഡറേഷനിലെ തെരഞ്ഞെടുക്കപ്പെട്ട അംഗമായിരുന്ന അനിൽകുമാർ പ്രതിഫലം പറ്റുന്ന എക്‌സിക്യുട്ടീവ് പദവിയിലെത്തിയത് ചട്ടലംഘനമാണെന്നാണ് വാദം.









0 comments