print edition കമാലുദീൻ പ്രാഥമിക ടീമിൽ

ന്യൂഡൽഹി
സൗഹൃദ മത്സരത്തിനുള്ള ഇന്ത്യൻ അണ്ടർ 23 ടീമിന്റെ സാധ്യതാ ടീമിൽ ഇടംപിടിച്ച് എ കെ കമാലുദീൻ. സൂപ്പർ ലീഗ് കേരള ഫുട്‌ബോളിൽ തൃശൂർ മാജിക് എഫ്‌സിക്കായി നടത്തിയ തകർപ്പൻ പ്രകടനമാണ് ഇരുപത്തൊന്നുകാരന് തുണയായത്. തൃശൂർ സ്വദേശിയാണ്. ഇൗസ്റ്റ് ബംഗാൾ റിസർവ് ടീമിലുണ്ടായിരുന്നു. കമാലുദീനെ കൂടാതെ മുഹമ്മദ് സഹീഫ്, വിബിൻ മോഹനൻ, മുഹമ്മദ് അയ്‌മെൻ, അലൻ സജി എന്നീ മലയാളി താരങ്ങളും പ്രാഥമിക സംഘത്തിലുണ്ട്. തായ്‌ലൻഡ് അണ്ടർ 23 ടീമുമായി 15–നാണ് മത്സരം.









0 comments