ഇരട്ടഗോളുമായി റൊണാൾഡോ; അർമേനിയയെ തകർത്ത് പോർച്ചുഗൽ

യെരേവനിൽ: ഫിഫ ഫുട്ബോൾ ലോകകപ്പ് യൂറോപ്യൻ യോഗ്യതാ റൗണ്ടിൽ അർമേനിയയെ തകർത്ത് പോർച്ചുഗൽ. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ജാവോ ഫെലിക്സും ജോയോ ഫെലിക്സും ഇരട്ടഗോളുമായി തിളങ്ങിയപ്പോൾ എതിരില്ലാത്ത അഞ്ചു ഗോളിനായിരുന്നു ടീമിന്റെ വിജയം.
കളിയുടെ തുടക്കം തന്നെ പോർച്ചുഗൽ ആക്രമണം തുടങ്ങി. പത്താം മിനിറ്റിൽ ജോയോ ഫെലിക്സിലൂടെ പോർച്ചുഗൽ ലീഡ് നേടി. പിന്നാലെ 21-ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ ടീമിനായി ഗോൾ കണ്ടെത്തി. പത്ത് മിനിറ്റിനുള്ളിൽ ജോയോ കകാൻസെലോ ടീം ലീഡ് മൂന്നായി ഉയർത്തി. ആദ്യപകുതയിൽ മൂന്ന് ഗോളിന്റെ ലീഡുമായി കളി തുടർന്ന് പോർച്ചുഗൾ രണ്ടാം പകുതിയിലും ആക്രമണം തുടർന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ക്രിസ്റ്റ്യാനോ തന്റെ രണ്ടാം ഗോൾ നേടി. 46-ാം മിനിറ്റിലെ സൂപ്പർ ഗോളോടെ രാജ്യത്തിനായുള്ള ഗോൾ സമ്പാദ്യം 140 ആയി. 62-ാം മിനിറ്റിൽ ജാവോ ഫെലിക്സിലൂടെ പോർച്ചുഗൽ അഞ്ചാം ഗോളും വലയിലാക്കി.
ഇരട്ട ഗോൾ നേടിയതോടെ ലോകകപ്പ് യോഗ്യത റൗണ്ട് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ പട്ടികയിൽ താരം രണ്ടാമതെത്തി. അർജന്റീനൻ സൂപ്പർ താരം ലയണൽ മെസിയെയാണ് റൊണാൾഡോ മറികടന്നത്. യോഗ്യത റൗണ്ടിൽ റൊണാൾഡോ 38 ഗോളുകളും മെസി 36 ഗോളുകളുമാണ് നേടിയത്. 39 ഗോളുകളുള്ള ഗ്വാട്ടിമാലയുടെ കാർലോസ് റൂയിസാണ് പട്ടികയിൽ ഒന്നാമത്. ത്.









0 comments