ദക്ഷിണാഫ്രിക്ക കാത്തിരുന്നത് 9722 ദിനം


Sports Desk
Published on Jun 16, 2025, 12:00 AM | 1 min read
ലോർഡ്‌സ്
ഐസിസിയുടെ ട്രോഫിക്കായി ദക്ഷിണാഫ്രിക്ക കാത്തിരുന്നത് 9722 ദിവസം!. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ ഓസ്‌ട്രേലിയയെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചതോടെയാണ് ഈ നീണ്ട കാത്തിരിപ്പ് അവസാനിച്ചത്.
1998ലെ ചാമ്പ്യൻസ് ട്രോഫിയിലാണ് അവസാനമായി ആഫ്രിക്കൻ പട ജേതാക്കളായത്. നവംബർ ഒന്നിന് നടന്ന ഫൈനലിൽ വെസ്റ്റിൻഡീസിനെ നാല് വിക്കറ്റിന് വീഴ്‌ത്തി. അഞ്ച് വിക്കറ്റും 37 റണ്ണുമെടുത്ത സൂപ്പർതാരം ജാക് കാലിസായിരുന്നു വിജയശിൽപ്പി. ഇത് കഴിഞ്ഞ് 9722 ദിവസം കഴിഞ്ഞാണ് ശനിയാഴ്‌ച ലോർഡ്‌സിൽ രണ്ടാമത്തെ ഐസിസി ട്രോഫി ഉയർത്തിയത്.
ഇതിനിടെയുള്ള 27 വർഷങ്ങളിൽ പല താരങ്ങളും കടന്നുപോയി. കാലിസ്, ഷോൺ പൊള്ളോക്, ഗ്രേയിം സ്‌മിത്ത്, എബി ഡി വില്ലിയേഴ്‌സ് തുടങ്ങിയ പ്രതിഭകൾ സ്വന്തമായ അടയാളങ്ങൾ ചാർത്തിയെങ്കിലും ദേശീയ കുപ്പായത്തിലൊരു കിരീടമെന്ന മോഹം അതുപോലെ തുടർന്നു. ഐസിസി ടൂർണമെന്റുകളിൽ 12 തവണയാണ് സെമിയിൽ ടീം പുറത്തായത്.









0 comments