ടെസ്റ്റിൽ തിളങ്ങാനാവാതെ കോഹ്‌ലിയും രോഹിതും; ഈ വർഷത്തെ ആവറേജ്‌ 25ലും താഴെ

Rohit Sharma, Virat Kohli

രോഹിത് ശര്‍മ, വിരാട് കോഹ്‍ലി. ഫോട്ടോ: ഫെയ്സ്ബുക്ക്

വെബ് ഡെസ്ക്

Published on Dec 30, 2024, 06:26 PM | 1 min read

മെൽബൺ > ഈ വർഷത്തെ അവാസന ടെസ്റ്റിൽ ഇന്ത്യ ഓസ്‌ട്രേലിയയോട്‌ പരാജയപ്പെട്ടിരിക്കുന്നു. സമനിലയെങ്കിലും പിടിക്കാമെന്ന്‌ ഉറച്ച മത്സരത്തിൽ ബാറ്റിങ്‌ നിര തകർന്നതാണ്‌ ടീമിന്‌ തിരിച്ചടിയായത്‌. 340 റൺസ്‌ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സിൽ ഇറങ്ങിയ ഇന്ത്യക്ക്‌ 155 റൺസ്‌ എടുക്കാനേ സാധിച്ചുള്ളൂ. യശ്വസി ജയ്സ്വാള്‍ മാത്രമാണ് (83) ഇന്ത്യന്‍ നിരയില്‍ ബേധപ്പെട്ട പ്രകടനം കാഴ്ചവച്ചത്. ഓപ്പണറായി ക്രീസി​​ലെത്തിയ ജയ്സ്വാള്‍ ഒന്നാം ഇന്നി‍‍​ങ്സിലെ പോലെ മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ സഹ ഓപ്പണറും ക്യാപ്റ്റനുമായ രോഹിത് ശര്‍മയ്ക്ക് വെറും ഒന്‍പത് റൺസ് എടുക്കാനേ സാധിച്ചുള്ളൂ. മറ്റൊരു സീനിയര്‍ താരമായ വിരാട് കോഹ്​ലിയും (5) മത്സരത്തില്‍ നിറം മങ്ങുകയായിരുന്നു. ആദ്യ മത്സര‍ത്തിലെ കോഹ്‌ലിയുടെ സെഞ്ചുറി ഒഴിച്ച്‌ നിർത്തിയാൽ​ സീരീസില്‍ ഉടനീളം ഇരുവരും മോശം ഫോമിലാണ്‌ ബാറ്റ്‌ വീശിയത്‌. ഈ വർഷം ടെസ്റ്റിലെ ഇരുവരുടേയും പ്രകടനം അത്ര മികച്ചതല്ല എന്നാണ് കണക്കുകളും പറയുന്നത്‌.

 ഈ വര്‍ഷം 26 ഇന്നിങ്‌സുകളേിൽ രോഹിത്‌ ശർമ ബാറ്റുമായി ഇറങ്ങിയപ്പോൾ സ്‌കോർബോർഡിൽ കൂട്ടിച്ചേർക്കാനായത്‌ 619 റൺസാണ്‌. 18 ഇന്നിങ്‌സുകൾ കളിച്ച കോഹ്‌ലിക്ക്‌ 417 റൺസും. വിരാട്‌ കോഹ്‌ലി ഒന്ന്‌ വീതം സെഞ്ചുറിയും അർധ സെഞ്ചുറിയും നേടിയപ്പോൾ രോഹിതിന്‌ രണ്ട്‌ വീതം സെഞ്ചുറികളും അർധ സെഞ്ചുറികളുമാണ്‌ നേടാനായത്‌. ബാറ്റിങ്‌ ആവറേജിലും സമാനമാണ്‌ കാര്യങ്ങൾ. രണ്ട്‌ പേർക്കും അവരുടെ ആവറേജ്‌ 25ലെത്തിക്കാൻ പോലും കഴിഞ്ഞിട്ടില്ല. 24.76 ആണ്‌ രോഹിതിന്റെ ബാറ്റിങ്‌ ആവറേജ്‌, കോഹ്‌ലിയുടേത്‌ 24.52ഉം.

മോശം ഫോം തുടരുന്ന രോഹിത്‌ ശർമയ്‌ക്കും വിരാട്‌ കോഹ്‌ലിക്കുമെതിരെ കടുത്ത വിമർശനങ്ങളാണ്‌ സോഷ്യൽ മീഡിയയിൽ ഉള്‍പ്പെടെ ഉയരുന്നത്‌. ഇരുവരും വിരമിക്കണമെന്നും രോഹിത്‌ ക്യാപ്‌റ്റൻസി ഒഴിയണമെന്നുമൊക്കെയുള്ള ആവശ്യങ്ങളും സജീവമാണ്‌. രോഹിത്‌ ശർമ ഇല്ലാതിരുന്ന ആദ്യ ടെസ്റ്റിൽ ഓസീസിനെതിരെ പേസർ ജസ്‌പ്രീത്‌ ബുമ്രയുടെ ക്യാപ്‌റ്റൻസിയിൽ ഇന്ത്യ ജയം പിടിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home