print edition ഇന്ത്യ എ ടീമിന് തോൽവി

ദോഹ
ഏഷ്യാകപ്പ് റൈസിങ് സ്‌റ്റാർസ് ട്വന്റി20 യൂത്ത് ക്രിക്കറ്റിൽ പാകിസ്ഥാൻ എ ടീം എട്ട് വിക്കറ്റിന് ഇന്ത്യൻ എ ടീമിനെ തോൽപിച്ചു. സ്‌കോർ: ഇന്ത്യ 136(19), പാകിസ്ഥാൻ 137/2 (13.2).
ഓപ്പണർ മാസ് സദാഖത്ത് പുറത്താകാതെ 79 റണ്ണെടുത്ത് വിജയമൊരുക്കി. ഇന്ത്യക്കായി ഓപ്പണർ വൈഭവ് സൂര്യവംശി 45 റൺ നേടി. മികച്ച തുടക്കം കിട്ടിയ ഇന്ത്യയുടെ അവസാന ഏഴ് വിക്കറ്റുകൾ 35 റണ്ണെടുക്കുന്നതിനിടെ നഷ്‌ടമായി. രണ്ടാം ജയത്തോടെ പാകിസ്ഥാൻ സെമിയിലെത്തി. ഇന്ത്യ നാളെ ഒമാനെ നേരിടും.









0 comments