print edition ആദ്യ ട്വന്റി20യിൽ മഴ

കാൻബെറ: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ് പരന്പരയിലെ ആദ്യ കളി മഴകാരണം ഉപേക്ഷിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 9.4 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 97 റണ്ണെടുത്ത് നിൽക്കെയാണ് കളി ഉപേക്ഷിച്ചത്. 18 ഓവറാക്കി കളി ചുരുക്കിയിരുന്നു. 24 പന്തിൽ 39 റണ്ണുമായി ക്യാപ്‌റ്റൻ സൂര്യകുമാർ യാദവും 20 പന്തിൽ 37 റണ്ണോടെ ശുഭ്‌മാൻ ഗില്ലുമായിരുന്നു കളത്തിൽ. 14 പന്തിൽ 19 റണ്ണെടുത്ത അഭിഷേക് ശർമയുടെ വിക്കറ്റാണ് നഷ്ടമായത്. അഞ്ച് മത്സര പരന്പരയിലെ രണ്ടാമത്തേത് നാളെ മെൽബണിൽ നടക്കും.









0 comments