കോൺസ്‌റ്റാസ് ഓസീസ് ടീമിൽ ; ദക്ഷിണാഫ്രിക്കയ്‌ക്ക് പേസ് നിര


Sports Desk
Published on May 14, 2025, 12:00 AM | 1 min read
ലോർഡ്‌സ്
ലോക ടെസ്‌റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകളെ പ്രഖ്യാപിച്ചു. യുവതാരം സാംകോൺസ്‌റ്റാസിനെ നിലനിർത്തിയാണ് ഓസീസ് ഒരുങ്ങുന്നത്. ഓൾ റൗണ്ടർ കാമറൂൺ ഗ്രീനിനെ തിരിച്ചുവിളിച്ചു. ആറംഗ പേസ് പടയുമായാണ് ദക്ഷിണാഫ്രിക്ക എത്തുക. ലോർഡ്‌സിൽ ജൂൺ 11നാണ് ഫൈനൽ. അതിന് മുമ്പ് ടീമുകൾക്ക് പരിശീലന മത്സരമുണ്ട്. ഇരു ടീമിലെയും പ്രധാന താരങ്ങൾ ഐപിഎല്ലിലുണ്ട്. പുതുക്കിയ മത്സക്രമം കളിക്കാരുടെ ഒരുക്കത്തെ ബാധിക്കാനിടയുണ്ട്. ഓസീസിന്റെ 15 അംഗ ടീമിനെ പാറ്റ് കമ്മിൻസാണ് നയിക്കുന്നത്. ദക്ഷിണാഫ്രിക്കയെ ടെംബ ബവുമയും.









0 comments