print edition ദക്ഷിണാഫ്രിക്കൻ പേസർ നോർത്യെ മടങ്ങിയെത്തി

കേപ്‌ടൗൺ : പരിക്കുമാറി ദക്ഷിണാഫ്രിക്കൻ പേസർ ആൻറിച്ച് നോർത്യെ മടങ്ങി വരുന്നു. ഇന്ത്യക്കെതിരായ അഞ്ച് മത്സര ട്വന്റി20 ക്രിക്കറ്റ് പരമ്പരയ്‌ക്കുള്ള ടീമിൽ ഇടംപിടിച്ചു. കഴിഞ്ഞ വർഷം നടന്ന ട്വന്റി20 ലോകകപ്പിലാണ് മുപ്പത്തിരണ്ടുകാരൻ അവസാനമായി കളിച്ചത്.
ഡിസംബർ 9ന് തുടങ്ങുന്ന പരമ്പരയിൽ എയ്‌ദെൻ മാർക്രമാണ് ദക്ഷിണാഫ്രിക്കൻ ക്യാപ്‌റ്റൻ. ഇതിന് മുമ്പ് മൂന്ന് മത്സര ഏകദിന പരമ്പരയുമുണ്ട്. 30ന് കട്ടക്കിലാണ് ആദ്യ കളി. ടെംബ ബവുമയാണ് ആഫ്രിക്കയെ നയിക്കുന്നത്.









0 comments