പൂരനഗരിയിലുറഞ്ഞ് തെയ്യക്കോലങ്ങൾ

തൃശൂർ ജനഭേരിയുടെ ആഭിമുഖ്യത്തില്‍ തേക്കിൻകാട് മൈതാനിയിൽ തെക്കേഗോപുരനടയിൽ അരങ്ങേറിയ പൊട്ടൻ തെയ്യം/ ഫോട്ടോ: എം എ ശിവപ്രസാദ്
തൃശൂർ
തേക്കിൻകാടിന് പുതിയ അനുഭവമായി പൊട്ടൻ തെയ്യവും രക്തചാമുണ്ഡിയും. തൃശൂർ ജനഭേരിയുടെ ആഭിമുഖ്യത്തിലാണ് തേക്കിൻകാട് മൈതാനയിൽ തെക്കേഗോപുരനടയിൽ തെയ്യം അരങ്ങേറിയത്. വൈകിട്ട് ആറുമണിയോടെ തോറ്റം ആരംഭിച്ചു. കൊച്ചിൻ ദേവസ്വം ബോർഡിന്റെ സഹകരണത്തോടെ അനുഷ്ഠാനങ്ങളുടെയും തോറ്റം പാട്ടിന്റേയും ചെണ്ടമേളത്തിന്റേയും അകമ്പടിയോടെയാണ് തെയ്യക്കോലങ്ങളെത്തിയത്. തീക്കുണ്ഡത്തിൽ ചാടുന്ന പൊട്ടൻ തെയ്യവും രക്തചാമുണ്ഡിയുമാണ് പൂരനഗരിയിൽ അവതരിപ്പിച്ചത്. ചടങ്ങിനുമുന്നോടിയായി നടന്ന വിശദീകരണപരിപാടിയിൽ ഡോ. പ്രഭാകരൻ പഴശ്ശി, ഡോ. എം എൻ വിനയകുമാർ, നാരായണൻ കോലഴി, വി കെ അനിൽകുമാർ എന്നിവർ സംസാരിച്ചു. കണ്ണൂർ സുനി പണിക്കരും സംഘവുമാണ് തെയ്യം അവതരിപ്പിച്ചത്.








0 comments