ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ 
തലയെടുപ്പോടെ കേശവന്റെ പ്രതിമ

ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ തലയെടുപ്പോടെ   ഗുരുവായൂര്‍ കേശവന്റെ  പ്രതിമ.

ഗുരുവായൂര്‍ തെക്കേനട ശ്രീവത്സം പരിസരത്ത് നിര്‍മിച്ച ഗജരാജന്‍ ഗുരുവായൂര്‍ കേശവന്റെ പ്രതിമ

വെബ് ഡെസ്ക്

Published on Nov 23, 2025, 12:48 AM | 1 min read


ഗുരുവായൂര്‍

ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ തലയെടുപ്പോടെ ഗുരുവായൂര്‍ കേശവന്റെ പ്രതിമ. ഗുരുവായൂര്‍ കേശവന്റെ അതേ ആകാരത്തിലും അഴകിലുമുള്ള ശില്‍പ്പമാണ് ഗുരുവായൂര്‍ തെക്കേനടയില്‍ പുനരവതരിക്കുന്നത്. മൂന്ന് വര്‍ഷം മുമ്പ് പുതുക്കി പ്പണിത ശില്‍പ്പത്തിന് കേശവനുമായി രൂപസാദൃശ്യമില്ലെന്ന് പരാതി ഉയര്‍ന്ന ഘട്ടത്തിലാണ് പുതുക്കി പണിതത്. എളവള്ളി നന്ദന്റെ നേതൃത്വത്തിലാണ് പുതുക്കിയത്. പഴയ ശില്‍പ്പത്തിലെ കുറേഭാഗം പൊളിച്ചാണ് ഇപ്പോള്‍ ശില്‍പ്പം പൂര്‍ത്തിയാക്കിയതെന്ന് നന്ദന്‍ പറഞ്ഞു. 1976ലാണ് കേശവന്‍ ചരിഞ്ഞത്. എംആര്‍ഡി ദത്തനാണ് കേശവന്‍ ചരിഞ്ഞ ശ്രീവത്സം വളപ്പില്‍ 1982ല്‍ ശില്‍പ്പം തീര്‍ത്തത്. പഴക്കംകൊണ്ട് കേടുവന്നപ്പോള്‍ 2022ല്‍ പുതുക്കിപ്പണിതു. എന്നാല്‍ അതിന് കേശവന്റെ രൂപവുമായി സാമ്യമില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു. വിമര്‍ശനം ശക്തമായതോടെ ശില്പം മാറ്റിപ്പണിയാന്‍ ദേവസ്വം തീരുമാനിച്ചു. ഗുരുവായൂര്‍ പത്മനാഭന്റെ ശില്‍പ്പം മനോഹരമായി ചെയ്ത എളവള്ളി നന്ദനെത്തന്നെ ദേവസ്വം അത് ഏല്‍പ്പിച്ചു.കേശവന്റെ അനേകം ചിത്രങ്ങള്‍ ശേഖരിച്ച് ഭാവപ്പകര്‍ച്ചകള്‍ പഠിച്ചാണ് ശില്‍പ്പം ഒരുക്കിയതെന്ന് നന്ദന്‍ പറഞ്ഞു. പഴയ ശില്‍പ്പത്തിന്റെ മൂന്ന് കാലുകള്‍ ഒഴികെയുള്ള ഭാഗങ്ങളെല്ലാം പൊളിച്ചുമാറ്റിയാണ് പുതിയ ശില്‍പ്പം തീര്‍ത്തത്. മസ്തകം ഉയര്‍ത്തി പണിതു. ശരീരഭാഗങ്ങള്‍ കുറച്ചു കൂടി വിസ്തൃതമാക്കിയിട്ടുമുണ്ട്. കൃഷ്ണാമൃതത്തില്‍ മണികണ്ഠന്‍ നായരാണ് പിതാവിന്റെ സ്മരണക്കായി ശില്‍പ്പം നിര്‍മിച്ചത്. വിനീത് കണ്ണന്‍, രാജേഷ് സൗപര്‍ണിക, അരുണ്‍ പാന്തറ, ശ്രീരാഗ് ചങ്ങരംകുളം, ഉണ്ണി അഖിലാണം, നവ്യാ നന്ദകുമാര്‍, സുനില്‍ രഞ്ജിത്ത്, കെ സാഗര്‍, സുഭാഷ് ജോഷി എന്നിവരാണ് ശില്പനിര്‍മാണത്തില്‍ നന്ദനൊപ്പം ഉണ്ടായിരുന്നത്. ഞായറാഴ്ച രാവിലെ ഒമ്പതരയ്ക്കാണ് ശ്രീവത്സം അങ്കണത്തില്‍ കേശവ പ്രതിമയുടെ സമര്‍പ്പണച്ചടങ്ങ്.



deshabhimani section

Related News

View More
0 comments
Sort by

Home