ചെങ്ങന്നൂരിൽ ചുവടുറപ്പിച്ച് എൽഡിഎഫ്

എൽഡിഎഫ് ചെങ്ങന്നൂർ നഗരസഭാ തെരഞ്ഞെടുപ്പ് കൺവൻഷൻ കേരള കോൺഗ്രസ് എം ഉന്നതാധികാര സമിതിയംഗം ജേക്കബ് തോമസ് അരികുപുറം ഉദ്ഘാടനംചെയ്യുന്നു
ചെങ്ങന്നൂർ
എൽഡിഎഫ് ചെങ്ങന്നൂർ നഗരസഭാ തെരഞ്ഞെടുപ്പ് കൺവൻഷൻ കേരള കോൺഗ്രസ് മാണി വിഭാഗം ഉന്നതാധികാര സമിതി അംഗം ജേക്കബ് തോമസ് അരികുപുറം ഉദ്ഘാടനംചെയ്‌തു. ചെങ്ങന്നൂർ സിറ്റിസൺസ് ക്ലബ് ഹാളിൽ ചേർന്ന യോഗത്തിൽ സിപിഐ ലോക്കൽ സെക്രട്ടറി അനസ് പൂവാലംപറമ്പിൽ അധ്യക്ഷനായി. ജെ അജയൻ സ്വാഗതം പറഞ്ഞു. ഔഷധി ചെയർപേഴ്സൺ ശോഭന ജോർജ്, ഫോക്‌ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്‌ണൻ, സിപിഐ എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം ശശികുമാർ, എം കെ മനോജ്, ടി സി ഉണ്ണികൃഷ്‌ണൻ, വത്സമ്മ എബ്രഹാം, കെ കെ ചന്ദ്രൻ, വി ജി അജീഷ്, അഡ്വ. എ രമേശ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: അനസ് പൂവാലം പറമ്പിൽ (ചെയർമാൻ), ജെ അജയൻ (കൺവീനർ).







0 comments