ഏകദിന റാങ്കിങ്ങിൽ ശുഭ്‌മാൻ ഗിൽ ഒന്നാമത്; ബാബർ അസം രണ്ടാമത്

ശുഭ്‌മാൻ ഗിൽ, ബാബർ അസം
ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ഏകദിന ബാറ്റിങ് റാങ്കിങ്ങിൽ ഇന്ത്യയുടെ ശുഭ്‌മാൻ ഗിൽ ഒന്നാമതെത്തി. പാകിസ്ഥാൻ മുൻ ക്യാപ്‌റ്റൻ ബാബർ അസമിനെ മറികടന്നാണ് ഗില്ലിന്റെ നേട്ടം. ഇത് രണ്ടാംതവണയാണ് ഗിൽ ഒന്നാം സ്ഥാനത്തെത്തുന്നത്. ഗില്ലിന് 796 പോയിന്റും ബാബറിന് 773 പോയിന്റുമാണുള്ളത്.
ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ മികച്ച പ്രകടനമായിരുന്നു വലംകൈയൻ ബാറ്ററുടേത്. 761 പോയിന്റുകളുമായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ മൂന്നാം സ്ഥാനത്തുണ്ട്. വിരാട് കോഹ്‌ലി ആറാം സ്ഥാനത്തും ശ്രേയസ് അയ്യർ ഒമ്പതാം സ്ഥാനത്തുമുണ്ട്. ബൗളർമാരിൽ അഫ്‌ഗാനിസ്ഥാന്റെ റഷീദ്‌ഖാനെ പിന്തള്ളി ശ്രീലങ്കൻ സ്‌പിന്നർ മഹീഷ് തീക്ഷണ ഒന്നാമനായി.









0 comments