സഞ്ജു സാംസണ് പ്ലാസ്റ്റിക് പന്തില്‍ പ്രത്യേക ബാറ്റിങ് പരിശീലനം

രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20 മത്സരത്തിനു മുന്നോടിയായി ഇന്ത്യന്‍ ഓപ്പണര്‍ സഞ്ജു സാംസണ് പ്രത്യേക ബാറ്റിങ് പരിശീലനം.ആദ്യ മത്സരത്തില്‍ 26 റണ്‍സെടുത്ത സഞ്ജുവിന് രണ്ടാം മത്സരത്തില്‍ അഞ്ചു റണ്‍സാണ് നേടാനായത്.
സിമന്റ് പിച്ചില്‍ പ്ലാസ്റ്റിക് പന്ത് ഉപയോഗിച്ചായിരുന്നു പ്രത്യേക പരിശീലനം. പുള്‍ ഷോട്ടും ഹുക്കുമെല്ലാം സഞ്ജു പരിശീലിച്ചത് പ്ലാസ്റ്റിക് പന്തിലായിരുന്നു.
പരമ്പരയിലെ മൂന്നാം മത്സരത്തിന് വേദിയായ രാജ്കോട്ടിലെ നിരഞ്ജന്‍ ഷാ സ്റ്റേഡിയത്തില്‍ സഞ്ജു ഒരു പ്രത്യേക പരിശീലനവഴി സ്വീകരിക്കുകയായിരുന്നു.
ടീം ഇന്ത്യയുടെ പുതിയ ബാറ്റിങ് പരിശീലകന്‍ സിതാന്‍ഷു കൊട്ടകും ത്രോ ഡൗണ്‍ സ്പെഷലിസ്റ്റുകളുമെല്ലാം സഞ്ജുവിനൊപ്പമുണ്ടായിരുന്നു. ഷോര്‍ട്ട് ബോളുകളിലും ബൗണ്‍സറുകളിലും കട്ട് ഷോട്ടുകളും റാംപ് ഷോട്ടുകളും താരം പരിശീലിച്ചു.
മറ്റ് ടീം അംഗങ്ങള്‍ പരിശീലനത്തിനായി എത്തുന്നതിന് വളരെ മുമ്പാണ് സഞ്ജു തിങ്കളാഴ്ച പരിശീലനത്തിനെത്തിയത്.
അതേസമയം ആദ്യ രണ്ടു മത്സരങ്ങളിലെ മിന്നും ജയത്തിന്റെ ആവേശത്തില്‍ ഇംഗ്ലണ്ടിനെതിരേ പരമ്പര ലക്ഷ്യമിട്ടാണ് മൂന്നാം മത്സരത്തില്‍ ഇന്ത്യ ഇറങ്ങുന്നത്. ചൊവ്വാഴ്ച ജയിച്ചാല്‍ അഞ്ചുമത്സരങ്ങളുടെ പരമ്പര ഇന്ത്യയ്ക്ക് സ്വന്തമാകും.







0 comments