എസ്‌ ശ്രീശാന്തിന് മൂന്ന് വർഷം വിലക്ക്; നടപടിയുമായി കേരള ക്രിക്കറ്റ് അസോസിഷൻ

Sree Santh
വെബ് ഡെസ്ക്

Published on May 02, 2025, 12:50 PM | 1 min read

തിരുവനന്തപുരം: ചാമ്പ്യൻസ് ട്രോഫിക്കായുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസനെ ഉൾപ്പെടുത്താത്തതിനെ തുടർന്നുണ്ടായ വിവാദത്തിൽ എസ്‌ ശ്രീശാന്തിനെതിരെ നടപടിയുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ. കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ സത്യവിരുദ്ധമായതും അപമാനകരവുമായതുമായ പ്രസ്താവന നടത്തിയ ശ്രീശാന്തിനെ മൂന്ന് വർഷത്തേക്ക് സസ്പെന്റ് ചെയ്യുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു. ഏപ്രിൽ 30ന് എറണാകുളത്ത് ചേർന്ന് പ്രത്യേക ജനറൽ ബോഡി യോഗത്തിലാണ് തീരുമാനം.



Related News


കേരള ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിൽ നിന്നും ഇതോടെ ശ്രീശാന്തിന് വിട്ടു നിൽക്കേണ്ടിവരും. നിലവിൽ കേരള ക്രിക്കറ്റ് ലീഗ് ഫ്രാഞ്ചയ്‌സീ ടീമായ കൊല്ലം ഏരീസ് സഹ ഉടമയാണ് ശ്രീശാന്ത്. വിവാദമായ പരാമർശങ്ങളെ തുടന്ന് നേരത്തെ ശ്രീശാന്തിനും ഫ്രാഞ്ചയ്‌സീ ടീമുകളായ കൊല്ലം ഏരീസ്, ആലപ്പി ടീം ലീഡ് കൊണ്ടെന്റെർ സായി കൃഷ്ണൻ, ആലപ്പി റിപ്പിൾസ് എന്നിവർക്കെതിരെയും കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഫ്രാഞ്ചയ്‌സീ ടീമുകൾ നോട്ടീസിന് തൃപ്‌തികാരമായ മറുപടി നൽകിയതുകൊണ്ട് അവർക്കെതിരെ തുടർനടപടികൾ തുടരേണ്ടതില്ലെന്നും ടീം മാനേജ്മെന്റിൽ അംഗങ്ങളെ ഉൾപെടുത്തുമ്പോൾ ജാഗ്രത പുലർത്താൻ നിർദേശം നല്കാനും യോഗം തീരുമാനിച്ചു.


കൂടാതെ സഞ്ജു സാംസന്റെ പേരിൽ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച പിതാവ് സാംസൺ വിശ്വനാഥ്, റെജി ലൂക്കോസ്, 24 ചാനൽ അവതാരക എന്നിവർക്കെതിരെ നഷ്ടപരിഹാരത്തിന് കേസ് നൽകുവാനും ജനറൽ ബോഡിയോഗത്തിൽ തീരുമാനമായി.










deshabhimani section

Related News

View More
0 comments
Sort by

Home