യുവാക്കളെ കാപ്പ ചുമത്തി ജയിലിലടച്ചു

കൊണ്ടോട്ടി
നിരവധി മയക്കുമരുന്ന്– ക്രിമിനൽ കേസുകളിൽ പ്രതികളായ യുവാക്കളെ കാപ്പ ചുമത്തി ജയിലിലടച്ചു. പുളിക്കൽ അരൂർ എട്ടൊന്നിൽ ഷഫീഖ് (35), വലിയപറമ്പ് പാലക്കാളിൽ സക്കീർ (34) എന്നിവരെയാണ് കലക്ടറുടെ ഉത്തരവ് അനുസരിച്ച് ആറ് മാസത്തേക്ക് ജയിലിലടച്ചത്. ഷഫീഖിനെതിരെ മീനങ്ങാടി, കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിൽ കവർച്ച കേസുകളും പരപ്പനങ്ങാടി, കൊണ്ടോട്ടി, മലപ്പുറം എക്സ്സൈസ് സ്റ്റേഷനുകളിൽ മയക്കുമരുന്ന് കേസുകളുമുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ കൊണ്ടോട്ടിയിൽ 153 ഗ്രാം എംഡിഎംഎയുമായി പിടിക്കപ്പെട്ട് റിമാൻഡിലായിരുന്നു. കൊണ്ടോട്ടി സ്റ്റേഷനിൽ രണ്ട് മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ് വലിയപറമ്പ് സ്വദേശി സക്കീർ. കഴിഞ്ഞ മാസം കൊണ്ടോട്ടി എക്സ്സൈസ് രജിസ്റ്റർചെയ്ത മയക്കുമരുന്ന് കേസിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ നടപടികൾ ആരംഭിച്ചത്. നിലവിൽ കോഴിക്കോട് ജില്ലാ ജയിലിലും തവനൂർ സെൻട്രൽ ജയിലിലുമായിരുന്ന ഷഫീഖിനെയും സക്കീറിനെയും വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.








0 comments