അഞ്ചുനാൾ നാട് നാടകോത്സവ ലഹരിയിൽ ബേവൂരിയിൽ ഇന്ന് അരങ്ങുണരും

ഉദുമ
ബേവൂരിയുടെ മണ്ണ് ഇനി അഞ്ച് നാൾ നാടകോത്സവ ലഹരിയിൽ. ബേവൂരി സൗഹൃദ വായനശാല ആൻഡ് ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന ആറാമത് കെ ടി മുഹമ്മദ് സ്‌മാരക സംസ്ഥാന നാടകോത്സവത്തിന് ഞായറാഴ്‌ച തുടക്കം. വിവിധ സാംസ്കാരിക പരിപാടികളും അരങ്ങേറും. നാടകോത്സവം ഞായറാഴ്ച വൈകീട്ട് ആറിന് സിനിമ സംവിധായകൻ സെന്ന ഹെഗ്ഡെ ഉദ്ഘാടനംചെയ്യും. ഫോക്‌ലോർ അക്കാദമി വൈസ് ചെയർമാൻ കെ വി കുഞ്ഞിരാമൻ അധ്യക്ഷനാകും. വൈകിട്ട് 7.30ന് സുകുമാരി നാടകം അരങ്ങേറും. 17ന് വൈകിട്ട് 6.30 ന് ഏക പാത്ര നാടകം ഗാസ റിപോർട്ട്. 7.30 ന് അങ്ങാടിക്കുരുവികൾ. 18 ന് വൈകിട്ട് 6.30 ന് വയലാർ അനുസ്മരണവും ഗാനാലാപനവും. 7.30 ന് നവജാത ശിശുക്കൾ 84 വയസ് നാടകം. 19 ന് വൈകിട്ട് 7.30 ന് താഴ്‌വാരം. 20 ന് ആറിന് സമാപന സമ്മേളനം സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്യും. 7.30 ന് ജയഭാരതി ടൈലേഴ്സ് നാടകം. 8.30 ന് സൗഹൃദ വായനശാലയുടെ സഹകരണത്തോടെ അവതരിപ്പിക്കുന്ന കപ്പൽ, 9.30 ന് ചങ്ങമ്പുഴ കലാ കായികവേദിയുടെ നാടകം പന്നി എന്നിവ അരങ്ങേറും.









0 comments